Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നെറ്റ്‌വർക്ക് ക്യാപിറ്റലിന്റെ ഓഹരികൾ സ്വന്തമാക്കി സ്റ്റാർട്ടപ്പായ 5ire

മുംബൈ: കരിയർ അഡ്വാൻസ്‌മെന്റ് പ്ലാറ്റ്‌ഫോമായ നെറ്റ്‌വർക്ക് ക്യാപിറ്റലിന്റെ (എൻസി) ഓഹരികൾ സ്വന്തമാക്കി ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കായ 5ire. ഓഹരി ഏറ്റെടുക്കലോടെ കമ്പനി നെറ്റ്‌വർക്ക് ക്യാപിറ്റലിനെ 5ire എൻസി എന്ന് പുനർനാമകരണം ചെയ്യും. കൂടാതെ കമ്പനി ഉത്കർഷ് അമിതാഭിനെ നെറ്റ്‌വർക്ക് ക്യാപിറ്റലിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി നിയമിക്കും.

പ്രതീക് ഗൗരിയും പ്രതീക് ദ്വിവേദിയും വെബ്3 ഫിനാൻസിയർ വിൽമ മട്ടിലയും ചേർന്ന് സ്ഥാപിച്ച അഞ്ചാം തലമുറ ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കാണ് 5ire. അതേസമയം ലോകത്തിലെ ഏറ്റവും വലിയ മെന്റർഷിപ്പ്, കരിയർ അഡ്വാൻസ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് നെറ്റ്‌വർക്ക് ക്യാപിറ്റൽ. ഇത് ഉപജീവനം നേടുന്നതിന് ഇഷ്ടമുള്ളത് ചെയ്യാനും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പഠിപ്പിക്കാനും ആളുകളെ പ്രാപ്തരാക്കുന്നു.

നെറ്റ്‌വർക്ക് ക്യാപിറ്റലിന് ലോകമെമ്പാടുമുള്ള എല്ലാ പ്രധാന നഗരങ്ങളിലും സജീവ സാന്നിധ്യമുണ്ട്. കൂടാതെ കമ്പനി ഇന്ത്യാ ഗവൺമെന്റിന്റെ അടൽ ഇന്നൊവേഷൻ മിഷന്റെ പങ്കാളിയായി പ്രവർത്തിക്കുന്നു. ഇത് ഏകദേശം 1.6 ദശലക്ഷം വിദ്യാർത്ഥികൾക്ക് മെന്റർഷിപ്പ് സേവനം നൽകുന്നുണ്ട്.

X
Top