ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പായ ഷാർഡിയം 18.2 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഒരു സീഡ് ഫണ്ടിംഗ് റൗണ്ടിൽ 18.2 മില്യൺ ഡോളർ സമാഹരിച്ചതായി ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പായ ഷാർഡിയം അറിയിച്ചു. ജെയ്ൻ സ്ട്രീറ്റ്, സ്‌ട്രക്ക് ക്രിപ്‌റ്റോ, സ്‌പാർട്ടൻ ഗ്രൂപ്പ്, ബിഗ് ബ്രെയിൻ ഹോൾഡിംഗ്‌സ്, ഡിഎഫ്‌ജി, ഗാഫ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ്, ഫോർസൈറ്റ് വെഞ്ച്വേഴ്‌സ് എന്നിവയുൾപ്പെടെ 50-ഓളം നിക്ഷേപകരാണ് ഈ റൗണ്ടിൽ പങ്കെടുത്തത്.

കോയിൻജിക്കോ വെഞ്ചേഴ്‌സ്, വിമെയ്ഡ്, സബ്പേ തുടങ്ങിയ തന്ത്രപ്രധാന നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി. ഈ സമാഹരിച്ച മൂലധനം കമ്പനിയുടെ ഗവേഷണ-വിപണന ശ്രമങ്ങൾക്കും അതിന്റെ ഉൽപ്പന്ന, ഡിസൈൻ ഡെവലപ്‌മെന്റ് ടീമിനെ വികസിപ്പിക്കാനുമായി ഉപയോഗിക്കും.

നിശ്ചൽ ഷെട്ടിയും ഒമർ സയിദും ചേർന്ന് 2022 ഫെബ്രുവരിയിൽ സമാരംഭിച്ച സ്റ്റാർട്ടപ്പാണ് ഷാർഡിയം. ഇത് ഇതറം പോലുള്ള മറ്റ് അടിസ്ഥാന-തല ബ്ലോക്ക്ചെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മെച്ചപ്പെട്ട സ്കെയിലിംഗ് ശേഷി വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട് കരാർ പ്ലാറ്ഫോം നൽകുന്നു.

X
Top