Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

നിരക്ക് വര്‍ധനയ്ക്കിടയിലും വളര്‍ച്ച പ്രവചിച്ച് ബ്ലുംബര്‍ഗ് സര്‍വേ

ന്യൂഡല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉത്പാദനം 15.4 ശതമാനമായി (ജിഡിപി) വളരുമെന്ന് ബ്ലൂംബര്‍ഗ് സര്‍വേ. 2021 ജൂണിന് ശേഷമുള്ള മൂന്ന് പാദങ്ങളിലെ 4.09 ശതമാനം വിപുലീകരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗതയേറിയ വളര്‍ച്ചയാണിത്. മഹാമാരിയെ തുടര്‍ന്ന് സേവനമേഖല സജീവമായതും കയറ്റുമതിയിലെ റെക്കോര്‍ഡ് കുതിപ്പുമാണ് ജിഡിപി യില്‍ പ്രതിഫലിക്കുക.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ വര്‍ധനവരുത്തിയത് കാരണം വരും പാദങ്ങളില്‍ വളര്‍ച്ച വേഗത കുറയും. സെപ്തംബര്‍, ഡിസംബര്‍ മോണിറ്ററി കമ്മിറ്റി മീറ്റിംഗോടെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കൂടി വര്‍ധിക്കുമെന്ന് ബാര്‍ക്ലേസ് ബാങ്ക് പിഎല്‍സിയിലെ സാമ്പത്തിക വിദഗ്ധനായ രാഹുല്‍ ബജോറിയ പ്രവചിക്കുന്നു. ഇതാണ് വളര്‍ച്ച കുറയ്ക്കുക.

ബുധനാഴ്ച വൈകീട്ട് 5.30 നാണ് യഥാര്‍ത്ഥ കണക്കുകള്‍ സാറ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിടുക. ഗണേശ് ചതുര്‍ത്ഥി പ്രമാണിച്ച് ബോണ്ട്, ഇക്വിറ്റി വിപണികള്‍ക്ക് ഇന്ന് അവധിയാണ്.

X
Top