Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യന്‍ ഓഹരി വിപണി ഉണര്‍വിന്റെ പാതയില്‍, അദാനി പ്രശ്‌നം ചലനമുണ്ടാക്കില്ല – ബ്ലുംബര്‍ഗ് സര്‍വേ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരിയ്‌ക്കെതിരായ ആരോപണം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് കെട്ടടങ്ങുന്നു.വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് വിപണി തിരിച്ചുകയറുന്നതിന്റെ സൂചനയാണ്. വരും ദിവസങ്ങള്‍ ശുഭകരമാകുമെന്ന് ഫണ്ട് മാനേജര്‍മാര്‍ക്കിടയില്‍ ബ്ലുംബര്‍ഗ് നടത്തിയ പഠനം വ്യക്തമാക്കി.

ബ്ലുംബര്‍ഗിനോട് പ്രതികരിച്ച 22 പ്രാദേശിക ഫണ്ട് മാനേജര്‍മാരില്‍ പതിനാറ് പേരും ഇന്ത്യന്‍ വിപണിയില്‍ ബുള്ളിഷാണ്. രണ്ട് പേര്‍ ബെയറിഷ് നിലപാട് എടുക്കുമ്പോള്‍ നാല്‌പേര്‍ക്ക് ന്യൂട്രല്‍ നിലപാടാണുള്ളത്. വര്‍ഷാവസാന ക്ലോസിംഗ് കൂടുതല്‍ ഉയരത്തിലാകുമെന്ന് പതിനേഴ്‌പേര്‍ പ്രതികരിച്ചു.

ഭൂരിഭാഗം പേരും പറയുന്നത് അദാനി പ്രശ്‌നം കാരണം നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കില്ല എന്നാണ്. അദാനി പ്രശ്‌നത്തില്‍ വിദേശനിക്ഷേപകര്‍ ആശങ്കാകുലരല്ല. കഴിഞ്ഞയാഴ്ച 7600 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്താന്‍ അവര്‍ തയ്യാറായി.

ലോകം ഇന്ത്യയെ തിരിച്ചറിഞ്ഞുകഴിഞ്ഞു. അദാനി പ്രശ്‌നം ഒരു വ്യതിചലനം മാത്രമാണ്, മുതിര്‍ന്ന നിക്ഷേപകന്‍ മാര്‍ക്ക് മൊബിയസ് വിലയിരുത്തുന്നു. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യവികസന, ആരോഗ്യപരിപാലന ഓഹരികളാണ് മൊബിയസിന്റെ ബെറ്റുകള്‍. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അദാനി പ്രശ്‌നവും വിപണിയും വെവ്വേറെയാണെന്ന് ആല്‍ഡര്‍ കാപിറ്റലിലെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ രാഖി പ്രസാദ് പ്രതികരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ലോകത്തെവിടേയും കാണാന്‍ സാധിക്കും. ജനുവരിയിലെ തകര്‍ച്ചയോടെ തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ വിപണി കൂപ്പുകുത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ യു.എസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അതിന് ആക്കം കൂട്ടുന്നതായി.അതേസമയം മികച്ച ആഭ്യന്തര ഡിമാന്റിന്റേയും കോര്‍പറേറ്റ് വരുമാനത്തിന്റെയും പിന്‍ബലം വിപണിയ്ക്ക് തുണയാകുമെന്ന് ഫണ്ട് മാനേജര്‍മാര്‍ പ്രതികരിച്ചു.

X
Top