Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബ്ലുസ്റ്റാര്‍

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 20 നിശ്ചയിച്ചിരിക്കയാണ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ബ്ലുസ്റ്റാര്‍. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം ചെയ്യുക. കമ്പനി ഓഹരി നിലവില്‍ 1461.45 രൂപയിലാണുള്ളത്.

52 ആഴ്ച ഉയരം 1550 രൂപയും താഴ്ച 860 രൂപയുമാണ്. 2023 വര്‍ഷത്തില്‍ സ്റ്റോക്ക് 22 ശതമാനം റിട്ടേണ്‍ നല്‍കി. 6 മാസത്തെ നേട്ടം 16 ശതമാനവും 2 വര്‍ഷത്തെ നേട്ടം 20 ശതമാനവും 3 വര്‍ഷത്തേത് 83 ശതമാനവും.

1949 രൂപം കൊണ്ട ബ്ലൂസ്റ്റാര്‍ 9631.39 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് ഓഹരിയാണ്. ഉപഭോക്തൃ ഉപകരണ രംഗത്താണ് പ്രവര്‍ത്തനം. വാര്‍ഷിക റവന്യൂ 6045 കോടി രൂപ.

രാജ്യമെമ്പാടും 31 ഓഫീസുകളും 5 അത്യാധുനിക നിര്‍മ്മാണ ശാലകളുമുണ്ട്.

X
Top