Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മൂലധനം സമാഹരിച്ച് സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ബ്ലൂസഫയർ

ബാംഗ്ലൂർ: ബാറിംഗ്സ് പ്രൈവറ്റ് ഇക്വിറ്റി ഇന്ത്യ നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 9.2 മില്യൺ ഡോളർ സമാഹരിച്ച് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ബ്ലൂസഫയർ സൈബർ സിസ്റ്റംസ്.

ഡാളസ് വെഞ്ച്വർ ക്യാപിറ്റൽ, ബിന്നി ബൻസാൽ പിന്തുണയുള്ള xto10x, ആർപിജി വെഞ്ച്വേഴ്‌സ്, മെറിസിസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് എന്നിവരുടെ പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.

ഒരു സൈബർ സെക്യൂരിറ്റി എസ്എഎഎസ് പ്ലാറ്റ്‌ഫോമാണ് ബ്ലൂസഫയർ. ഇത് സുരക്ഷാ പ്രവർത്തനങ്ങളിലുള്ള വ്യവസായ വിടവ് പരിഹരിക്കുന്നു. കൂടാതെ ക്ലൗഡ്, ഓൺ-പ്രേം, ഹൈബ്രിഡ് വർക്ക് പരിതസ്ഥിതികളിൽ ഉടനീളം സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾ തടയുന്നു.

വടക്കേ അമേരിക്കയിലും ഇന്ത്യയിലുടനീളവും തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനും ഒപ്പം എസ്എഎഎസ് പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്താനും ഈ മൂലധനം സഹായിക്കുമെന്ന് ബ്ലൂസഫയർ സൈബർ സിസ്റ്റംസ് സ്ഥാപകനും സിഇഒയുമായ കിരൺ വംഗവെറ്റി പറഞ്ഞു. സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ഫുൾ സ്റ്റാക്ക് സൈബർ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമാണ് ബ്ലൂസാഫയർ വാഗ്ദാനം ചെയ്യുന്നത്.

X
Top