ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ജെൻസോൾ ഇവിയുടെ ഓഹരികൾ ഏറ്റെടുക്കാൻ ജെൻസോൾ എൻജിനീയറിങ്

മുംബൈ: ജെൻസോൾ ഇലക്ട്രിക് വെഹിക്കിൾസിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി ജെൻസോൾ എൻജിനീയറിങ് ലിമിറ്റഡ്. നിർദിഷ്ട ഇടപാടിന് കമ്പനി ബോർഡിൻറെ അനുമതി തേടിയിരുന്നു. 2022 ഓഗസ്റ്റ് 19 ന് ചേർന്ന ജെൻസോൾ എഞ്ചിനീയറിംഗിന്റെ ബോർഡ് യോഗം ജെൻസോൾ ഇലക്ട്രിക് വെഹിക്കിൾസിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി.

ഇതോടെ ജെൻസോൾ എൻജിനീയറിങ് യുഎസ് ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, ബിസിനസ്സ് അറിവ്, പേറ്റന്റുകൾ, വ്യാപാരമുദ്ര, ബ്രാൻഡ് നാമം എന്നിവ എറ്റെടുക്കും. കൂടാതെ കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 12.50 കോടിയിൽ നിന്ന് 15 കോടിയായി ഉയർത്താനും ബോർഡ് അംഗീകാരം നൽകി.

ഇവയ്ക്ക് പുറമെ പ്രൊമോട്ടർ & പ്രൊമോട്ടർ ഗ്രൂപ്പ് വിഭാഗത്തിലും നോൺ പ്രൊമോട്ടർ വിഭാഗത്തിലും പെട്ട വ്യക്തികൾക്ക് 10 രൂപ മുഖവിലയുള്ള 13,51,030 ഇക്വിറ്റി ഷെയറുകൾ മുൻഗണനാടിസ്ഥാനത്തിൽ 1036.25 രൂപയുടെ ഇഷ്യു വിലയ്ക്ക് അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി ജെൻസോൾ എൻജിനീയറിങ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

X
Top