ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സബ്സിഡിയറി കമ്പനിയിൽ നിക്ഷേപം നടത്താൻ കിർലോസ്കർ ഓയിൽ എഞ്ചിൻസിന് അനുമതി

മുംബൈ: ഒരു സബ്സിഡിയറി കമ്പനിയിൽ നിക്ഷേപം നടത്താൻ കിർലോസ്കർ ഓയിൽ എഞ്ചിൻസിന് ബോർഡിൻറെ അനുമതി ലഭിച്ചു. 2022 ഓഗസ്റ്റ് 10 ന് ചേർന്ന കിർലോസ്കർ ഓയിൽ എഞ്ചിൻസിന്റെ ബോർഡ് യോഗം കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ആർക്ക ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളുടെ അവകാശ ഇഷ്യൂവിൽ 50 കോടി നിക്ഷേപിക്കാൻ അനുമതി നൽകി.

അവകാശ ഓഫറിന്റെ അടിസ്ഥാനത്തിൽ കമ്പനി എഎഫ്ഛ്പിഎല്ലിന്റെ 5,00,00,000 ഇക്വിറ്റി ഷെയറുകൾ ഒരു ഓഹരിക്ക് 10 രൂപ നിരക്കിൽ 50 കോടി രൂപയ്ക്ക് സബ്‌സ്‌ക്രൈബുചെയ്യും. ആർക്ക ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് നൽകുന്ന ഓഫർ ലെറ്റർ അനുസരിച്ച് പേയ്‌മെന്റുകൾ നടത്തുമെന്ന് കിർലോസ്കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് അറിയിച്ചു.

ഡീസൽ എഞ്ചിനുകൾ, കാർഷിക പമ്പ് സെറ്റുകൾ, ജനറേറ്റിംഗ് സെറ്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കിർലോസ്കർ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് കിർലോസ്കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ്. കമ്പനിയുടെ ഓഹരികൾ 8.22 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 171.25 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top