രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബോയിംഗ് 3.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

ഡൽഹി: വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരുന്നതിനാൽ മൂന്നാം പാദത്തിൽ 3.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി ബോയിംഗ്. കമ്പനി വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ തുടരുകയാണെന്നും സ്ഥിരത കൈവരിക്കുന്നതിന് കൂടുതൽ ജോലികൾ മുന്നിലുണ്ടെന്നും സിഇഒ ഡേവിഡ് കാൽഹൗൺ പറഞ്ഞു.

ത്രൈമാസത്തിൽ കമ്പനി 15.96 ബില്യൺ ഡോളറിന്റെ വരുമാനം നേടി. എന്നാൽ ഇത് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്ന 17.91 ബില്യൺ ഡോളർ വരുമാനത്തേക്കാൾ കുറവാണ്. സാധാരണയായി സ്ഥിരത പുലർത്താറുള്ള ബോയിംഗിന്റെ പ്രതിരോധ, ബഹിരാകാശ ബിസിനസ്സിൽ നിന്നുള്ള വരുമാനം പ്രസ്തുത പാദത്തിൽ 20 ശതമാനം ഇടിഞ്ഞു.

അതേസമയം ബോയിംഗും അതിന്റെ യൂറോപ്യൻ എതിരാളിയായ എയർബസ് എസ്ഇയും നാരോബോഡി ജെറ്റുകളുടെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ 85 ജെറ്റുകളെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ബോയിംഗ് 112 ജെറ്റുകൾ വിതരണം ചെയ്തു. ഇത് ഈ പാദത്തിൽ 2.9 ബില്യൺ ഡോളറിന്റെ സൗജന്യ പണമൊഴുക്ക് സൃഷ്ഠിക്കാൻ കമ്പനിയെ സഹായിച്ചു.

ഉൽപ്പാദന, വിതരണ ശൃംഖലയിലെ ഉയർന്ന ചെലവുകൾ പ്രതിരോധ ബിസിനസിലെ നഷ്ടം വർധിപ്പിച്ചതായും ഇത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചതായും ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡേവ് കാൽഹോൺ പറഞ്ഞു. കൂടാതെ വാണിജ്യപരമായി, ബോയിംഗ് ഈ പാദത്തിൽ 86 MAX ജെറ്റുകൾ കൈമാറി.

X
Top