Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവു​മെന്ന് അറിയിച്ചിട്ടുണ്ട്.

ബോയിങ്ങിൽ തുടരുന്ന സമരവും വിമാനകമ്പനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു.

പുതിയ സാഹചര്യത്തിൽ ആകെ ജീവനക്കാരുടെ 10 ശതമാനത്തെ ഒഴിവാക്കാൻ കമ്പനി നിർബന്ധിതരായിക്കുകയാണ്. എക്സിക്യൂട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും ബോയിങ് സി.ഇ.ഒ വിശദീകരിച്ചു.

അതേസമയം, ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ബോയിങ്ങിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1.7 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്.

നിലവിലെ സാഹചര്യത്തിൽ 777എക്സ് ജെറ്റ് വിമാനങ്ങളുടെ വിതരണം 2026ൽ മാത്രമേ ഉണ്ടാവുവെന്നാണ് ബോയിങ് അറിയിക്കുന്നത്. ഈ മോഡൽ വിമാനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ബോയിങ് പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു.

ഇതിനിടയിലാണ് പുതിയ പ്രതിസന്ധിയേയും കമ്പനി നേരിടുന്നത്.

X
Top