ന്യൂയോര്‍ക്ക്: പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുകയാണ് ബോയിംഗ്.ഇതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. വൈറ്റ് ഹൗസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയാണ് ഇക്കാര്യം പറയുന്നത്.
20 787 ഡ്രീംലൈനറുകള്‍, 10 777 എക്‌സ്, 190 737 മാക്‌സ് നാരോബോഡി വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ 200 ലധികം ജെറ്റുകള്‍ക്കായി എയര്‍ ഇന്ത്യ ഈ ആഴ്ച ആദ്യം ബോയിംഗുമായി കരാര്‍ ഒപ്പുവച്ചിരുന്നു. തുടര്‍ന്നാണ് കമ്പനി പദ്ധതി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകള്‍ ഒപ്പുവച്ചു. അതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.