Alt Image
രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

2024 ല്‍ രൂപ ശക്തിപ്പെടുമെന്ന് ബോഫ ഇന്ത്യ ട്രഷറര്‍

ന്യൂഡല്‍ഹി: ശക്തമായ വിദേശ നിക്ഷേപം, 2024 ല്‍ രൂപയെ ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) ഇന്ത്യ ട്രഷറര്‍ ജയേഷ് മേത്ത റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം 10 വര്‍ഷ ബോണ്ട് യീല്‍ഡ് 7.20 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു സ്പീഡ് ബ്രേക്കറായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കറന്‍സിയിലെ അനാവശ്യ ചാഞ്ചാട്ടം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് ഇടപെടണം. നടപ്പ് വര്‍ഷത്തില്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം 1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല, ഏഷ്യന്‍ കറന്‍സികളില്‍ മികച്ച പ്രകടനം നടത്താനും ഇന്ത്യന്‍ കറന്‍സിയ്ക്കായി. ഈ കാലയളവില്‍ ഡോളര്‍ സൂചിക നേരിട്ടത് 1.04 ശതമാനം ഇടിവാണ്. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന നിര്‍ത്തിവച്ചതോടെയാണിത്.

കഴിഞ്ഞ പത്ത് മീറ്റിംഗുകളില്‍ നിരക്കുയര്‍ത്തിയ ശേഷം, കഴിഞ്ഞയാഴ്ച നിരക്ക് താല്‍ക്കാലികമായി നിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് തയ്യാറായി. അതേസമയം പണപ്പെരുപ്പത്തെ നേരിടാന്‍ ഈ വര്‍ഷം രണ്ട് തവണ കൂടി അവര്‍ നിരക്കുയര്‍ത്തിയേക്കും.

X
Top