Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സാമ്പത്തിക മാന്ദ്യം നിഫ്റ്റി വരുമാനത്തെ ബാധിക്കുമെന്ന് ബോഫ, ലക്ഷ്യം 18,000

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം, പ്രത്യേകിച്ച് ഐടി മേഖലയിലേത്, ഗ്രാമീണ പുനരുജ്ജീവനത്തിലെ കാലതാമസം, നഗര ഡിമാന്‍ഡ് എന്നിവ വിപണി ചലനങ്ങളില്‍ പ്രകടമാണെന്ന് ആഗോള ബ്രോക്കറേജ് മേജര്‍ ബോഫ. ഈ ഘടകങ്ങള്‍ നിഫ്റ്റിയുടെ വളര്‍ച്ച 17 -40 ശതമാനം വരെ താഴ്ത്തും.

വരുമാനം 2023 ല്‍ സ്ഥിരമാകും. 18,000 ലെവലാണ് ബോഫ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. ഈ ലെവലില്‍ നിക്ഷേപകര്‍ ലാഭമെടുക്കണം.

അതേസമയം നിഫ്റ്റി 16,000 ത്തിലേയ്ക്ക് വീഴുമ്പോഴാണ് വാങ്ങല്‍ തുടങ്ങേണ്ടത്. പ്രതീക്ഷകുറഞ്ഞ മേഖല ഐടിയാണ്. ഐടി മേഖലയ്ക്ക് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്.

ഉപഭോക്തൃ ഉത്പന്നങ്ങള്‍, വിവേചനാധികാര ഉത്പന്നങ്ങള്‍,ടെലികോം എന്നിവയാണ് അണ്ടര്‍വെയ്റ്റ് റേറ്റിംഗ് കിട്ടിയ മറ്റ മേഖലകള്‍. ധനകാര്യം, വ്യാവസായികം, സിമന്റ്, സ്റ്റീല്‍, തിരഞ്ഞെടുത്ത ഓട്ടോ (ഇരുചക്ര വാഹനങ്ങള്‍), യൂട്ടിലിറ്റികള്‍, ഹെല്‍ത്ത് കെയര്‍ എന്നിവ മെച്ചപ്പെടും.

ഊര്‍ജ്ജമേഖലയ്ക്ക് ബോഫ നോര്‍മല്‍ റേറ്റിംഗ് നല്‍കുന്നു.

X
Top