മുംബൈ: ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 940 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ച് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്‌ചറിംഗ് കമ്പനി.
കമ്പനിയുടെ യോഗ്യരായ ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് 2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിലൂടെ 940 കോടി രൂപ സമാഹരിക്കാൻ ബോർഡ് അനുമതി നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുന്നതിന് വിധേയമായി ഓഹരി അനുവദിക്കുന്നതിനുള്ള റെക്കോർഡ് തീയതി നിശ്ചയിക്കുമെന്ന് കമ്പനി അറിയിച്ചു.
350+ എക്‌സ്‌ക്ലൂസീവ് ബോംബെ ഡൈയിംഗ് റീട്ടെയിൽ സ്റ്റോറുകളിലൂടെയും 2000+ മൾട്ടി-ബ്രാൻഡ് സ്റ്റോറുകളിലൂടെയും ലിനൻ, ടവലുകൾ, വീട്ടുപകരണങ്ങൾ, ഒഴിവുസമയ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ്.
ബോംബെ ഡൈയിങ്ങിന്റെ ഓഹരികൾ 4.02 ശതമാനം ഇടിഞ്ഞ് 101.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.