
മുംബൈ: വായ്പാത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇവരുടെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടു. ഇവർക്കെതിരേ ഉറപ്പുള്ള തെളിവ് കൊണ്ടുവരുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു.
ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരിക്കേ വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് 2022 ഡിസംബർ 23നു ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.