ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണംകേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവില്‍ വര്‍ധനഉപഭോക്തൃ മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്അമേരിക്കയുടെ പകരച്ചുങ്കം: ലാപ്ടോപ്പ് കമ്പനികള്‍ ഉത്പാദനത്തിന് ഇന്ത്യയിലേക്ക്

ബോണ്ട്‌ വരുമാനം മൂന്ന്‌ വര്‍ഷത്തെ താഴ്‌ന്ന നിലയില്‍

മുംബൈ: പത്ത്‌ വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം മൂന്ന്‌ വര്‍ഷത്തെ താഴ്‌ന്ന നിലവാരമായ 6.32 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു. ബോണ്ടുകള്‍ക്ക്‌ ഡിമാന്റ്‌ കൂടിയതാണ്‌ ബോണ്ട്‌ വരുമാനം കുറഞ്ഞതിന്‌ കാരണം.

റിസര്‍വ്‌ ബാങ്ക്‌ ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ കൈകൊള്ളുന്നതാണ്‌ ബോണ്ടുകളുടെ ഡിമാന്റ്‌ ഉയര്‍ത്തിയത്‌. ജൂണില്‍ റിസര്‍വ്‌ ബാങ്ക്‌ വീണ്ടും പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

പലിശനിരക്ക്‌ കുറയുമ്പോള്‍ നിലവിലുള്ള ബോണ്ടുകള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്ന പ്രവണതയാണ്‌ ഉണ്ടാകാറുള്ളത്‌. ഇത്‌ ബോണ്ട്‌ വരുമാനം കുറയുന്നതിന്‌ വഴിവെക്കുന്നു. ഒരു മാസമായി ബോണ്ടുകള്‍ക്ക്‌ ഡിമാന്റ്‌ വര്‍ധിക്കുന്ന പ്രവണതയാണ്‌ കാണുന്നത്‌.

ഏപ്രില്‍ രണ്ടിന്‌ 6.52 ശതമാനം ആയിരുന്ന ബോണ്ട്‌ വരുമാനമാണ്‌ 6.32 ശതമാനമായി കുറഞ്ഞത്‌. ധനലഭ്യത കൂടുന്ന സാഹചര്യത്തില്‍ ബോണ്ട്‌ വരുമാനം തുടര്‍ന്നും കുറയാന്‍ സാധ്യതയുണ്ട്‌.

റിസര്‍വ്‌ ബാങ്ക്‌ വീണ്ടും റെപ്പോ നിരക്ക്‌ കുറയ്‌ക്കുകയാണെങ്കില്‍ ബോണ്ട്‌ വരുമാനം ആറ്‌ ശതമാനത്തിലേക്ക്‌ എത്തിയേക്കും. ഏപ്രിലില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ 40,000 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങും.

തുറന്ന വിപണി വഴി ഇതിനകം 6.6 ലക്ഷം കോടി രൂപ ആര്‍ബിഐ വിപണിയിലെത്തിച്ചിട്ടുണ്ട്‌.

X
Top