Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ദുബായ് വിമാനത്താവളം വഴി ഈ വര്‍ഷം കടന്നുപോകുന്നത് 91 ദശലക്ഷം പേര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം 91 ദശലക്ഷം യാത്രക്കാരാകും ദുബായ് വിമാനത്താവളം വഴി കടന്നുപോകുകയെന്ന് റിപ്പോര്‍ട്ട്.

വ്യോമയാന മേഖലയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2018 ലെ റെക്കോര്‍ഡായ 89.1 ദശലക്ഷം മറികടന്ന് 2018 ലെ മുന്‍ വാര്‍ഷിക ട്രാഫിക് റെക്കോര്‍ഡായ 89.1 ദശലക്ഷം മറികടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2024 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 23 ദശലക്ഷം പേരാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
വ്യോമയാനമേഖലയുടെ വളര്‍ച്ചയാണ് യാത്രക്കാരുടെ വര്‍ധനവിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

189 രാജ്യങ്ങളുമായി യുഎഇ പുലര്‍ത്തുന്ന തുറന്ന ആകാശനയവും പുതിയ സെക്ടറുകളിലേക്ക് ദേശീയ എയര്‍ലൈനുകളുടെ പ്രവേശനം എളുപ്പമാക്കിയതും കൂടുതല്‍ യാത്രക്കാരെ യുഎഇയിലേക്ക് എത്തിക്കാന്‍ കാരണമായി. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തി.

ദുബായിയുടെ സാമ്പത്തിക,ടൂറിസം വളര്‍ച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജിഡിപി 3.3 ശതമാനമാണ് വര്‍ദ്ധിച്ചത്. യാത്രക്കാര്‍ കൂടിയതിനാല്‍ വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കവും കൂടി. 32 ശതമാനം വര്‍ദ്ധനവാണ് ചരക്ക് നീക്കത്തിലുണ്ടായത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 11 ലക്ഷം ടണ്‍ ചരക്ക് നീക്കമുണ്ടായി. ഇതില്‍ 68 ശതമാനവും കൈകാര്യം ചെയ്തത് ദേശീയ എയര്‍ലൈനുകളാണെന്ന് ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

260 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

X
Top