Alt Image
വിദേശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വാഗതാർഹംകേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി

വിദേശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വാഗതാർഹം

ഡെന്നി തോമസ് വട്ടക്കുന്നേൽ

വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിഡിഎസ് ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി വിദേശത്തേക്ക് പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയും സ്വാഗതാർഹമാണ്. ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയ ബജറ്റ് പ്രഖ്യാപനം ഈ മേഖലക്ക് പരോക്ഷമായി ഗുണം ചെയ്യും. എന്നാൽ വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പല കാതലായ പ്രശ്നങ്ങളും ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഉയർന്ന പണപ്പെരുപ്പവും, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ വിദ്യാഭ്യാസത്തിന്റെ ചെലവ് ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം വിദ്യാഭ്യാസ ലോണിന്റെ ഉയർന്ന പലിശ നിരക്കും, സങ്കീർണമായ വായ്പാ നടപടിക്രമങ്ങളും വലിയ വെല്ലുവിളിയായി തുടരുന്നു. ചില രാജ്യങ്ങളിലെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന സുരക്ഷാ ആശങ്കകൾ, വിസ നിയന്ത്രണങ്ങൾ, വംശീയ അതിക്രമങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ എന്നിവ അതാതു രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ഇതെല്ലം അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുകയും നമ്മുടെ യുവാക്കൾക്ക് ആഗോളതലത്തിൽ കൂടുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 2024 യിൽ മാത്രം 13 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം നേടി എന്നാണ് കേന്ദ്ര സർക്കാർ കണക്ക്.

(സാൻ്റമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ)

X
Top