ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇന്റർഫ്ലോട്ട് ഗ്രൂപ്പിന്റെ 86% ഓഹരികൾ സ്വന്തമാക്കി ബോറോസിൽ റിന്യൂവബിൾസ്

മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സോളാർ ഗ്ലാസ് നിർമ്മാതാക്കളായ ഇന്റർഫ്ലോട്ട് ഗ്രൂപ്പിന്റെ 86% ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കി ഇന്ത്യയിലെ ആദ്യത്തെ സോളാർ ഗ്ലാസ് നിർമ്മാതാക്കളായ ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡ്.

ഇന്റർഫ്‌ളോട്ട് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതോടെ ബിആർഎല്ലിന്റെ സോളാർ ഗ്ലാസ് നിർമ്മാണ ശേഷി നിലവിലെ 450 ടിപിഡിയിൽ നിന്ന് പ്രതിദിനം 750 ടണ്ണായി ഉയരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ കമ്പനി അതിന്റെ 550 ടിഡിപി ശേഷിയുള്ള ഒരു പുതിയ ഫർണസ് പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ സംയോജിത സ്ഥാപനത്തിന്റെ ശേഷി 1,300 ടിപിഡിയായി വർദ്ധിക്കും.

2024-ഓടെ ശേഷി 2,100 ടിപിഡി ആയി വിപുലീകരിക്കാനാണ് ബോറോസിൽ റിന്യൂവബിൾസിന്റെ പദ്ധതി. ജർമ്മനിയിലെ ഷെർനിറ്റ്‌സ് ആസ്ഥാനമായുള്ള ജിഎംബി ഗ്ലാസ് മാനുഫാക്ച്ചർ ബ്രാൻഡ്ബെർഗ് (GMB), ലിച്ചെൻ‌സ്റ്റൈൻ ആസ്ഥാനമായുള്ള ഇന്റർഫ്‌ളോട്ട് കോർപ്പറേഷൻ എന്നിവയ്ക്ക് ഇന്റർഫ്‌ളോട്ട് ഗ്രൂപ്പിൽ ഓഹരിയുണ്ട്.

X
Top