കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍മൂല്യവര്‍ധിത ഉല്‍പ്പന്ന കയറ്റുമതി: കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കുംവീട് വാങ്ങുന്നവര്‍ക്കും ഭവന വായ്പയെടുത്തവര്‍ക്കും ബജറ്റിൽ പ്രതീക്ഷയേറെസേവനമേഖലയില്‍ വളര്‍ച്ച ശക്തമെന്ന് റിപ്പോര്‍ട്ട്സ്‌റ്റീല്‍ കമ്പനികള്‍ക്കായി പുതിയ ഉത്പാദന പാക്കേജ് ഒരുങ്ങുന്നു

ലാറാ ഡിന്നര്‍ സെറ്റുകളുടെ ശ്രേണിയുമായി ബൊറോസില്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഉല്പന്ന ബ്രാന്‍ഡായ ബൊറോസില്‍, ലാറാ ഡിന്നര്‍ സെറ്റുകളുടെ വിപുലമായ ശ്രേണി അവതരിപ്പിച്ചു. ഇതോടൊപ്പം ടേബിള്‍ വെയര്‍ ശേഖരവും ഉണ്ട്. ഓണക്കാലത്ത് സമ്മാനം കൊടുക്കാന്‍ അനുയോജ്യമാണ് ഇവ. ഇത്തവണത്തെ ഓണസദ്യയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയാണ് പുതിയ ഉല്പന്നങ്ങള്‍.
ഭാരം തീരെ കുറഞ്ഞ ഡിന്നര്‍ സെറ്റുകള്‍ വൃത്തിയാക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഓപ്പല്‍ ഗ്ലാസില്‍ നിര്‍മിച്ച ലാറാ ശ്രേണി 100 ശതമാനം വെജിറ്റേറിയന്‍ ആണ്. പോറലോ പാടോ വീഴില്ല. ഭക്ഷ്യവസ്തുക്കള്‍ ചൂടാക്കുക, സ്റ്റോര്‍ ചെയ്യുക, വിളമ്പുക എന്നിവ വീട്ടമ്മമാരുടെ തലവേദനയാണ്. മൈക്രോവേവ് ഹീറ്റിങ്ങ്, റഫ്രിജറേറ്റിങ്ങ്, വിളമ്പല്‍ എന്നിവയ്ക്ക ലാറാ ഡിന്നര്‍ സെറ്റിന്റെ ഒരു പാത്രം മതിയാകും.
ഒരേ പാത്രത്തില്‍ തന്നെ ഇതെല്ലാം കഴിയുന്നതിനാല്‍, പല പാത്രങ്ങള്‍ കഴുകേണ്ട ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.myborozil.com. ലബോറട്ടറി ഗ്ലാസ് വെയര്‍, കണ്‍സ്യൂമര്‍ ഗ്ലാസ് വെയര്‍ ഉല്പന്നങ്ങളുടെ ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് ബൊറോസില്‍. ഗ്ലാസ് വെയര്‍ ഉല്പന്നങ്ങളില്‍, ലാറാ ബ്രാന്‍ഡ് ഉള്‍പ്പെടെ ഓപ്പല്‍ ഉല്പന്നങ്ങള്‍ ഉള്‍പ്പെടും. അടുക്കള ഉല്പന്നങ്ങള്‍, സ്റ്റോറേജ് ഉല്‍പ്പന്നങ്ങള്‍, ഗ്ലാസ് ലഞ്ച് ബോക്സുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ വാക്വം ഇന്‍സുലേറ്റഡ് ഫ്ളാസ്‌ക്ക് എന്നിവ ബൊറോസില്‍ ഉല്പന്നങ്ങളില്‍ ഉള്‍പ്പെടും.

X
Top