ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

കടമെടുക്കൽ ചെലവ് കൂടുന്നതിനാൽ കൺസ്യൂമർ ലോണുകളുടെ പലിശ ഉയർന്നേക്കും

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് വായ്പ നല്കുന്നതിന് റിസര്വ് ബാങ്ക് കര്ശന വ്യവസ്ഥകള് കൊണ്ടുവന്നതിന് പിന്നാലെ കുതിച്ചുയര്ന്ന് ഹ്രസ്വ-ദീര്ഘകാല കടപ്പത്രങ്ങളുടെ ആദായം. ഇതോടെ ഉപഭോക്തൃ വ്യാപകളുടെ പലിശ നിരക്കില് വര്ധനയ്ക്ക് സാധ്യതയേറി.

കമ്പനികള്ക്കും ബാങ്കുകള്ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്കും വിപണിയില്നിന്ന് പണം സമാഹരിക്കുന്നതിനുള്ള കമേഴ്സ്യല് പേപ്പറുകള് (സി.പി), സര്ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സി.ഡി) എന്നിവയുടെ ആദായ നിരക്കില് കാല് ശതമാനം(0.25%)വരെയാണ് വര്ധനവുണ്ടായത്.

91 ദിവസം വരെ കാലാവധിയുളള കൊമേഴ്സ്യല് പേപ്പറുകള് വഴി പ്രാഥമിക വിപണിയില്നിന്ന് ബജാജ് ഫിനാന്സ് 7.90 ശതമാനം നിരക്കിലാണ് പണം സമാഹരിരിച്ചത്. ഇതിന് മുമ്പ് നവംബര് 10ന് പുറത്തിറക്കിയ കൊമേഴ്സ്യല് പേപ്പറിലെ ആദായം 7.62 ശതമാനമായിരുന്നു. 0.28 ശതമാനത്തിന്റെ വര്ധന.

ബാങ്കിങ് സംവിധാനത്തില് പണലഭ്യത കുറയുന്ന സാഹചര്യത്തിലാണ് വിപണിയിലെ വായ്പാ നിരക്കില് വര്ധനവുണ്ടായത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് വാണിജ്യ ബാങ്കുകള് നല്കുന്ന ഹ്രസ്വകാല വായ്പകളുടെ നിരക്ക് കൂട്ടാന് ആര്ബിഐയുടെ നടപടി കാരണമായിട്ടുണ്ട്.

ഉപഭോക്തൃ വായ്പകള് അനുവദിക്കുന്നതിന് ആനുപാതികമായി മൂലധനം വര്ധിപ്പിക്കണമെന്നായിരുന്നു ആര്ബിഐയുടെ നവംബര് 16ലെ പ്രഖ്യാപനം. ഇതോടെ ഈടില്ലാത്ത ചെറുകിട വായ്പകള്ക്ക് പരിധി നിശ്ചയിക്കാന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് നിര്ബന്ധിതരായി.

സുരക്ഷിതമല്ലാത്ത വായ്പകളുടെ വിതരണം വന്തോതില് വര്ധിച്ചതിനെ തുടര്ന്നാണ് ആര്ബിഐ നടപടി സ്വീകരിച്ചത്. ബാങ്കുകള്ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്കുമുള്ള കണ്സ്യൂമര് വായ്പകളുടെ റിസ്ക് വെയ്റ്റ് 100 ശതമാനത്തില്നിന്ന് 125 ശതമാനമായാണ് ആര്ബിഐ ഉയര്ത്തിയത്.

മറ്റ് കമ്പനികളെ അപേക്ഷിച്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്ക്ക് വിപണിയില്നിന്ന് പണം സമാഹരിക്കുന്നതിനുള്ള ചെലവ് കുത്തനെ വര്ധിച്ചു. പണല്യഭതക്കുറവും അതിന് കാരണമായി.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൊമേഴ്സ്യല് പേപ്പറുകളുടെ പലിശ നിരക്ക് കാല് ശതമാനത്തോളമാണ് കൂടിയത്. ബാങ്കുകളില്നിന്നോ ധനകാര്യ സ്ഥാപനങ്ങളില് നിന്നോ വായ്പ നേടാനുള്ള സര്ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റി(സി.ഡി)ന്റെ നിരക്കിലും കാല് ശതമാനം വര്ധനവുണ്ടായിട്ടുണ്ട്.

നബാഡിന്റെ സെക്യൂരിറ്റികളാണ് ഇതിന് പൊതുവെ മാനദണ്ഡമായി കണക്കാക്കാറുള്ളത്. നവംബര് ഒമ്പതിന് പുറത്തിറക്കിയതും 2024 ഫെബ്രുവരി ആറിന് കാലാവധിയെത്തുന്നതുമായ നബാഡിന്റെ സി.ഡികളുടെ ആദായം 7.29 ശതമാനമായിരുന്നു.

ഒരു മാസം പിന്നിട്ടപ്പോള്, മാര്ച്ച് 28ന് കാലാവധിയെത്തുന്നവ സി.ഡിയുടെ നിരക്ക് 7.55 ശതമാനമായി ഉയരുകയും ചെയ്തു.

ഒരു വര്ഷം കാലാവധിയുള്ള സി.ഡി വഴി ഡിസംബര് 14ന് സിഡ്ബി(സ്മോള് ഇന്ഡസ്ട്രിയല് ഡെവലപ്മെന്റ് ബാങ്ക്) 7.89 ശതമാനം നിരക്കിലാണ് പണം സമാഹരിച്ചത്.

കേന്ദ്ര സര്ക്കാരിന്റെ ഒരു വര്ഷത്തെ ബോണ്ടുകളുടെ ആദായം നിലവില് 7.19 ശതമാനവുമാണ്.

X
Top