ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ബിപിസിഎൽ ഓഹരി വിറ്റഴിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര മന്ത്രി

മുംബൈ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യാഴാഴ്ച പറഞ്ഞു. സ്ഥിതിഗതികൾ അവലോകനം ചെയ്ത് യഥാസമയം ബിപിസിഎൽ ഓഹരി വിൽപ്പന പ്രക്രിയ പുനരാരംഭിക്കുമെന്ന് കേന്ദ്രം ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

പാൻഡെമിക്, ഊർജ്ജ പരിവർത്തന പ്രശ്നങ്ങൾ, ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ ആഗോളതലത്തിൽ നിരവധി വ്യവസായങ്ങളെ, പ്രത്യേകിച്ച് എണ്ണ, വാതക വ്യവസായത്തെ ബാധിച്ചതായി ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാഡ് പാർലമെന്റിൽ പറഞ്ഞിരുന്നു. യോഗ്യതയുള്ള ഭൂരിഭാഗം കക്ഷികളും ബിപിസിഎല്ലിന്റെ നിലവിലെ ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ പങ്കെടുക്കാനുള്ള കഴിവില്ലായ്മ പ്രകടിപ്പിച്ചതായി കരാഡ് പറഞ്ഞു.

ആഗോള ഊർജ വിപണിയിലെ സാഹചര്യങ്ങൾ കാരണം ലേലക്കാരിൽ ഭൂരിഭാഗവും നിലവിലെ സ്വകാര്യവൽക്കരണ പ്രക്രിയയിൽ പങ്കെടുക്കാനുള്ള കഴിവില്ലായ്മ പ്രകടിപ്പിച്ചതായി ചൂണ്ടിക്കാട്ടി ബിപിസിഎല്ലിന്റെ 52.98% ഓഹരികളും വിൽക്കാനുള്ള വാഗ്ദാനം സർക്കാർ ഔദ്യോഗികമായി പിൻവലിച്ചിരുന്നു.

ഇന്ധന വിലനിർണ്ണയത്തിൽ വ്യക്തതയില്ലാത്തതുൾപ്പെടെയുള്ള വിഷയങ്ങളെ തുടർന്ന് ലേലത്തിൽ പങ്കെടുത്ത മൂന്നിൽ രണ്ടുപേരും പ്രക്രിയയിൽ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടർന്നാണ് സ്വകാര്യവൽക്കരണം നിലച്ചത്. ഖനന വ്യവസായി അനിൽ അഗർവാളിന്റെ വേദാന്ത, യുഎസ് വെഞ്ച്വർ ഫണ്ട് അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് ഇൻക്, ഐ സ്‌ക്വയേർഡ് ക്യാപിറ്റൽ അഡ്വൈസേഴ്‌സ് എന്നിവർ ബിപിസിഎല്ലിന്റെ ഓഹരി ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

X
Top