ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സെപ്റ്റംബർ പാദത്തിൽ 338 കോടിയുടെ നഷ്ടം രേഖപ്പെടുത്തി ബിപിസിഎൽ

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 338 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 3149 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2022 ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 6,147 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് അറ്റനഷ്ടം കുത്തനെ കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു.

അവലോകന കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 1,28,355.72 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,01,938 കോടി രൂപയായിരുന്നു. എന്നിരുന്നാലും, വരുമാനം ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയ 1,38,424.50 കോടി രൂപയേക്കാൾ കുറവാണ്.

2022 സെപ്തംബർ 30-ന് അവസാനിച്ച അർദ്ധവർഷത്തെ ബിപിസിഎല്ലിന്റെ മാർക്കറ്റ് വിൽപ്പന 23.20 എംഎംടി ആണ്, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 19.54 എംഎംടി ആയിരുന്നു. എംഎസ്-റീട്ടെയിൽ (24.70%), എച്ച്എസ്ഡി-റീട്ടെയിൽ (29.78%), എടിഎഫ് (97.72%) എന്നിവയാണ് കമ്പനിയുടെ വിൽപ്പനയെ നയിച്ചത്.

X
Top