കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അധിക ക്രൂഡ് തേടി ബിപിസിഎൽ ഇന്തോനേഷ്യയിലേക്ക്

ന്തോനേഷ്യയിലെ നുനുകാൻ ഓയിൽ ആൻഡ് ഗ്യാസ് ബ്ലോക്ക് വികസിപ്പിക്കുന്നതിന് പദ്ധതിയുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ). ഇതിനായി കമ്പനി 121 മില്യൺ ഡോളർ (ഏകദേശം 1,045 കോടി രൂപ) നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്.

ഇന്തോനേഷ്യയിലെ ദേശീയ എണ്ണക്കമ്പനിയായ പെർട്ടമിനയുടെ കീഴിലാണ് നുനുകാൻ ബ്ലോക്കുളളത്. ബിപിസിഎല്ലിൻ്റെ പര്യവേക്ഷണ യൂണിറ്റായ ഭാരത് പെട്രോ റിസോഴ്‌സസിന് ഇതില്‍ 16.23 ശതമാനം ഓഹരിയുണ്ട്. ബ്ലോക്കിൻ്റെ വികസനത്തിനായി ഇൻഡോനേഷ്യൻ റെഗുലേറ്റർമാരിൽ നിന്ന് കമ്പനി അനുമതിക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണ് ബിപിസിഎൽ. ഡിസംബർ പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 37 ശതമാനം വർധനയാണ് ഉണ്ടായത്. ഏകദേശം 4,650 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയിരിക്കുന്നത്.

കപ്പൽ ലഭ്യത ദുഷ്കരം
യു.എസ് ഉപരോധത്തെ തുടര്‍ന്ന് റഷ്യൻ എണ്ണ വിതരണം തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് ഓയില്‍ കമ്പനികള്‍ മറ്റു വഴികള്‍ തേടുകയാണ്.

റഷ്യൻ എണ്ണ ഉൽപ്പാദകരെ ലക്ഷ്യമിട്ടുളള വാഷിംഗ്ടണിന്റെ കടുത്ത ഉപരോധം മൂലം കപ്പൽ ലഭ്യത ദുഷ്കരമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വേണം ഇന്തോനേഷ്യയിലെ ഓയിൽ ബ്ലോക്ക് വികസിപ്പിക്കാനുളള ബിപിസിഎല്ലിന്റെ നീക്കത്തെ കാണാന്‍.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 78.72 ഡോളറിലാണ് പുരോഗമിക്കുന്നത്. ജനുവരി 13 ന് ബ്രെന്റ് ക്രൂഡിന്റെ വില 81 ഡോളറിന് മുകളിലെത്തിയിരുന്നു.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ ലഭിച്ചിരുന്നത് തടസപ്പെട്ടതോടെ ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കും.

മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡും (എംആർപിഎൽ) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ക്രൂഡ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ടെന്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.

X
Top