ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ബിപിസിഎൽ

കൊച്ചി: വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ(Investment) ഭാരത് പെട്രോളിയം കോർപറേഷൻ.

കഴിഞ്ഞ സാമ്പത്തിക വർഷം 26.673.50 കോടിയുടെ റെക്കോർഡ് ലാഭമാണ് ബിപിസിഎൽ(BPCL) നേടിയത്.

പ്രോജക്ട് ആസ്പെയറിന്റെ ഭാഗമായി നടത്തുന്ന നിക്ഷേപം ലക്ഷ്യമിടുന്നത് ഹരിത ഊർജം, പെട്രോകെമിക്കൽസ് മേഖലയുടെ വികസനമാണ്.

അടുത്തവർഷം പുനരുപയോഗിക്കാവുന്ന ഊർജ ഉൽപാദനം 2 ഗിഗാവാട്ടും 2035 ൽ 10 ഗിഗാവാട്ടും ആയി ഉയർത്തുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ബിപിസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി.കൃഷ്ണകുമാർ അറിയിച്ചു.

ബിപിസിഎൽ ആരംഭിക്കുന്ന രണ്ടു പുതിയ പെട്രോകെമിക്കൽ പദ്ധതികളിൽ ഒന്ന് കൊച്ചിയിലാണ്.

X
Top