ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബി.പി.ഇ.എ. ഇ.ക്യു.ടി. കോഫോര്‍ജില്‍ നിന്ന് പിന്മാറി; 7,683 കോടി രൂപയ്ക്ക് മുഴുവന്‍ 26.63 ശതമാനം ഓഹരികള്‍ വിറ്റു

ന്യൂഡല്‍ഹി: സ്വകാര്യ ഇക്വിറ്റിഫണ്ടായ ബി.പി.ഇ.എ. ഇ.ക്യു.ടിയുടെ അനുബന്ധ സ്ഥാപനമായ ഹള്‍സ്റ്റ് ബി.വി. കോഫോര്‍ജ് ലിമിറ്റഡില്‍ (മുമ്പ് എന്‍.ഐ.ഐ.ടി ടെക്‌നോളജീസ്) നിന്ന് പിന്‍മാറി. 26.63 ശതമാനം ഓഹരികള്‍ 7,683 കോടി രൂപയ്ക്ക് വില്‍പന നടത്തുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്ത ഹള്‍സ്റ്റ് ബി.വി, ബി.പി.ഇ.എ. ഇ.ക്യു.ടി (മുമ്പ് ബാറിങ് പ്രൈവറ്റ് ഈക്യുറ്റി ഏഷ്യ എന്നറിയപ്പെട്ടിരുന്നു) യുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്

ഹഡ്‌ഫോര്‍ഡ് മ്യൂച്വല്‍ ഫണ്ട് (എം.എഫ്.), ആദിത്യ ബിരള സണ്‍ ലൈഫ് എം.എഫ്., കൊട്ടക് മഹീന്ദ്ര എം.എഫ്., എസ്.ബി.ഐ. എം.എഫ്., മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, സ്മോള്‍ക്യാപ്, സോഷ്യറ്റ് ജനറല്‍ എന്നിവയാണ് കോഫോര്‍ജിന്റെ ഓഹരികള്‍ വാങ്ങിയവര്‍.

എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 510000 ഓഹരികള്‍ 4703 നിരക്കില്‍ വാങ്ങിയപ്പോള്‍ ജനറലെ 436761 ഓഹരികള്‍ 4950 നിരക്കിലുംസ്‌മോള്‍ക്യാപ് വേള്‍ഡ് 661812 ഓഹരികള്‍ 4703 നിരക്കിലുംഎസ്ബിഐ മ്യൂച്വല്‍ ഫണ്ട് 585000 ഓഹരികള്‍ 4703 രൂപ നിരക്കിലും സ്വന്തമാക്കി. എസ്ബിഐ എംഎഫ് തന്നെ 585000 ഓഹരികളും 45100 ഓഹരികളും 450000 ഓഹരികളും സമാന നിരക്കിലാണ് വാങ്ങിയത്. മോര്‍ഗന്‍ സ്റ്റാന്‍ലി 350000 ഓഹരികള്‍ 4879.4 രൂപ നിരക്കില്‍,കോടക് ഫണ്ട്- ഇന്ത്യ മിഡ്ക്യാപ് 865328 ഓഹരികള്‍ 4703 രൂപ നിരക്കില്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 427387 ഓഹരികള്‍ സമാന നിരക്കില്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് 652402 ഓഹരികള്‍ സമാന നിരക്കില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് സമാന നിരക്കില്‍, എച്ച് യുഎല്‍എസ്ടി ബിവി 16271260 ഓഹരികള്‍ 4722.15 രൂപ നിരക്കില്‍ എന്നിവയാണ് ഓഹരികള്‍ സ്വന്തമാക്കിയ മറ്റ് സ്ഥാപനങ്ങള്‍.

X
Top