Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ക്രിപ്റ്റോ പേയ്മെന്റുകൾ നിയമാനുസൃതമാക്കാൻ ബ്രസീൽ

ക്രിപ്റ്റോ കറൻസികൾക്ക് സമഗ്രമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, നിയമാനുസൃതമാക്കാൻ ബ്രസീലിന്റെ ശ്രമം. ക്രിപ്റ്റോ കറൻസികൾ ‘പേയ്മെന്റ് മെത്തേഡ്’ എന്ന രൂപത്തിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണിത്.

ബ്രസീലിലെ ഫെഡറൽ ലെജിസ്ലേറ്റീവ് ബോഡിയായ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രസീൽ, ഇതു സംബന്ധിച്ച റെഗുലേറ്ററി ഫ്രെയിം വർക്കിന് അംഗീകാരം നൽകി. എന്നാൽ ബിൽ പാസാക്കിയാലും രാജ്യത്ത് നിയമാനുസൃതമായ അനുമതി ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കില്ല.

ഇതിൽ പ്രസിഡന്റ് ഒപ്പിട്ടാൽ മാത്രമാണ് നിയമം നിലവിൽ വരിക. ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾക്കുള്ള ലൈസൻസിന്റെ നിർമാണം, തേർ‍‍ഡ് പാർട്ടികൾ ക്രിപ്റ്റോ കൈവശം വയ്ക്കൽ, അതിന്റെ മാനേജ്മെന്റ് തുടങ്ങിയവയും ഈ നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളാണ്.

X
Top