
കൊച്ചി: പുതുവർഷത്തിൽ രോഗീ പരിചരണത്തിൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സിപ്ല ലിമിറ്റഡ് അവരുടെ പേഷ്യന്റ് ഔട്ട്റീച്ച് സംരംഭമായ ബ്രീത്ത്ഫ്രീ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്ത്മ അല്ലെങ്കിൽ സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള സാധ്യതയുള്ള 60,000+ രോഗികൾക്ക് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പിന്തുണ നൽകുവാന്‍ ലക്ഷ്യമിട്ടുകൊണ്ട്, 300-ലധികം പട്ടണങ്ങളിൽ വ്യാപിപ്പിക്കാന്‍ ബ്രീത്ത്ഫ്രീ യാത്ര ദൗത്യം പദ്ധതിയിട്ടിരിക്കുന്നു.
നേരത്തെയുള്ളതും കൃത്യവുമായ രോഗനിർണയം മെച്ചപ്പെട്ട രോഗനിയന്ത്രണം കൈവരിക്കുന്നതിനുള്ള നിർണായക ചുവടൂവയ്പ്പാണ്. എന്നിരുന്നാലും, ഗ്ലോബൽ ആസ്ത്മ നെറ്റ്‌വർക്ക് (GAN) ന്‍റെ പഠനമനുസരിച്ച്, നിലവില്‍ ശ്വാസംമുട്ടൽ ഉള്ള 82% രോഗികളുടെയും കഠിനമായ ആസ്ത്മയുടെ ലക്ഷണങ്ങളുള്ള 70% വരെ രോഗികളുടെയും രോഗം ഭേദമാക്കുവാനായിയിട്ടില്ല. അതേസമയം COPD യുടെ കാര്യത്തിൽ, ഇന്ത്യയിലെ 95-98% രോഗങ്ങളും ഭേദമാക്കപ്പെട്ടിട്ടില്ലെന്ന് കണക്കാക്കപ്പെടുന്നു.
നഗ്നമായ ഈ യാഥാർത്ഥ്യത്തിന് ഒന്നിലധികം കാരണങ്ങള്‍ ആരോപിക്കപ്പെടാം, എങ്കിലും ഉചിതമായ മെഡിക്കൽ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അങ്ങനെ, ആസ്ത്മ രോഗികളെ അവരുടെ അവസ്ഥ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന മെച്ചപ്പെട്ട പേഷ്യന്റ് സപ്പോർട്ട് സംരംഭങ്ങളുടെ ആവശ്യകതയ്ക്ക് അടിവരയിടുന്നു, അതാകട്ടെ അവരുടെ അവസ്ഥ നിയന്ത്രിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
‘കെയറിങ് ഫോർ ലൈഫ്’ എന്ന ലക്ഷ്യത്താൽ നയിക്കപ്പെടുന്ന, സിപ്ല ചെയ്യുന്ന എല്ലാ കാര്യങ്ങളിലും രോഗികൾ എപ്പോഴും ഹൃദയത്തിലുണ്ട്. കമ്പനി ഈ ഉദ്ദേശ്യത്തെ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്.
ഏറ്റവും സമഗ്രമായ പേഷ്യന്റ് സപ്പോർട്ട് സംരംഭങ്ങളിലൊന്നായ ബ്രീത്ത്ഫ്രീ സ്ക്രീനിംഗ്, കൗൺസിലിംഗ്, ചികിത്സ പാലിക്കൽ എന്നീ മേഖലകളിലെ രോഗികളുടെ പൂർണ്ണമായ യാത്രയെ ഉൾക്കൊള്ളുന്നു.
ബ്രീത്ത്‌ഫ്രീ യാത്ര പോലുള്ള ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ ഉൾപ്പെടുന്ന വിവിധ സംരംഭങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള രോഗികൾക്ക് പ്രയോജനം ചെയ്യുന്ന, സമർപ്പിതരായ എജുക്കേറ്റര്‍മാരുടെ വിപുലമായ ശൃംഖലയായി പ്രോഗ്രാം വളർന്നു കഴിഞ്ഞു.
വാസ്തവത്തിൽ, ഈ ഉദ്ദേശ്യം കൂടുതൽ ഏറ്റെടുത്തുകൊണ്ട്, ഇൻഹാലേഷൻ ഉപകരണ പരിശീലനത്തിനായുള്ള ബ്രീത്ത്ഫ്രീ ഡിജിറ്റൽ എജ്യുക്കേറ്റർ, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ എജുക്കേറ്ററുമായി ബ്രീത്ത്ഫ്രീ പ്രോഗ്രാം അതിന്റെ സാന്നിധ്യം ഡിജിറ്റലായി വിപുലീകരിച്ചു.
ശരിയായ ഉപകരണ സാങ്കേതികത മുതല്‍ ഉപകരണ പരിപാലനം, ഇൻഹേലർ ഉപയോഗത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കൗൺസിലിംഗ് വരെയുള്ള പിന്തുണ ഏഴ് ഭാഷകളിൽ നൽകുന്നു,
ഈ പ്ലാറ്റ്ഫോം രാജ്യത്തുടനീളമുള്ള ആസ്ത്മരോഗികള്‍ക്ക് പരിചരണത്തിന്റെയും സഹായത്തിന്റെയും മറ്റൊരു തലം ചേർക്കുന്നു, ഇത് രോഗികളുടെ മികച്ച ഫലങ്ങൾ ലഭ്യമാക്കുന്നു.