Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നേതൃത്വ നിരയിൽ വൻ മാറ്റങ്ങൾ വരുത്തി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്

മുംബൈ: വ്യവസായ പ്രമുഖനായ രഞ്ജിത് കോഹ്‌ലിയെ കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആയി നിയമിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ഇതിന് പുറമെ കമ്പനി നിലവിലെ സിഇഒ വരുൺ ബെറിയെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനുമായി നിയമിച്ചു.

ബ്രിട്ടാനിയയിൽ ചേരുന്നതിന് മുമ്പ് ജൂബിലന്റ് ഫുഡ് വർക്ക്‌സിന്റെ പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായിരുന്നു കോഹ്‌ലി. 2022 സെപ്റ്റംബർ 26 ന് അദ്ദേഹം ബ്രിട്ടാനിയയിൽ സിഇഒ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ബിസിനസ്സുകളും ലാഭകരമായ ബ്രാൻഡുകളും കെട്ടിപ്പടുക്കുന്നതിലെ കോഹ്‌ലിയുടെ അനുഭവം ആഗോള ഭക്ഷണ കമ്പനിയാകാനുള്ള തങ്ങളുടെ കാഴ്ചപ്പാടുമായി ശക്തമായി യോജിപ്പിച്ചിരിക്കുന്നതായി ബ്രിട്ടാനിയ അറിയിച്ചു.

ബിസിനസ്സുകൾ വർദ്ധിപ്പിക്കുന്നതിലും മികച്ച ടീമുകളെ കെട്ടിപ്പടുക്കുന്നതിലുമുള്ള കോഹ്‌ലിയുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് അദ്ദേത്തെ ഓർഗനൈസേഷന് തികച്ചും അനുയോജ്യനാക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു.

25 വർഷത്തിലേറെയായുള്ള അനുഭവസമ്പത്തുമായി വരുന്ന കോഹ്‌ലി, ഏഷ്യൻ പെയിന്റ്‌സ്, കൊക്കകോള തുടങ്ങിയ മുൻനിര കമ്പനികളിൽ നിരവധി സീനിയർ ലീഡർഷിപ്പ് റോളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജൂബിലന്റ് ഫുഡ് വർക്ക്സ്, സുസ്ഥിരമായ ലാഭക വളർച്ച കൈവരിക്കുകയും 1,600-ലധികം സ്റ്റോറുകളുള്ള രാജ്യത്തെ ഏറ്റവും വലിയ ക്യുഎസ്ആർ ശൃംഖലയായി മാറുകയും ചെയ്തു.

X
Top