മുംബൈ: സെപ്തംബര്‍ പാദ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി തിരിച്ചടി നേരിട്ടു. 3.25 ശതമാനം ഇടിവ് നേരിട്ട് 56.50 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. എന്നാല്‍ തിങ്കളാഴ്ച നടന്ന മുഹൂര്‍ത്ത് വ്യാപാരത്തില്‍ 52 ആഴ്ച ഉയരമായ 59.40 രേഖപ്പെടുത്താന്‍ സ്റ്റോക്കിനായിരുന്നു.
2022 ല്‍ ഇതുവരെ 17.5 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. 4 മാസത്തില്‍ 101 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കൈവരിച്ചു. ജൂണ്‍ 22 ലെ 28.95 രൂപയാണ് 52 ആഴ്ച താഴ്ച.
നികുതി കഴിച്ചുള്ള ലാഭം 266 ശതമാനം വര്‍ധിപ്പിച്ച് 556 കോടി രൂപയാക്കാന്‍ സെപ്തംബര്‍ പാദത്തില്‍ ബാങ്കിനായിരുന്നു. അറ്റ പലിശ വരുമാനം 32 ശതമാനം ഉയര്‍ന്ന് 3002 രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 5.83 ല്‍ നിന്നും 5.98 ശതമാനവുമായി വര്‍ധിച്ചു. 10 ശതമാനം ആര്‍ഒഇയും 1.07 ശതമാനം ആര്‍ഒഎയും കരസ്ഥമാക്കാനുമായി.
വരുമാനവും പ്രീ പ്രൊവിഷന്‍ ഓപ്പറേറ്റിംഗ് പ്രോഫിറ്റും, 2022-24 സാമ്പത്തികവര്‍ഷത്തില്‍ യഥാക്രമം 23 ശതമാനം, 41 ശതമാനം സിഎജിആറില്‍ വളരുമെന്ന് ഫിലിപ് കാപിറ്റലിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് സാഗര്‍ ഷാ പറയുന്നു. അതുകൊണ്ടുതന്നെ 66 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ വിലയില്‍ നിന്നും 15 ശതമാനത്തിന്റെ ഉയര്‍ച്ചയാണിത്.