ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തിളക്കം മങ്ങി ടാറ്റ സ്റ്റീല്‍ ഓഹരി

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ഓഹരി ചൊവ്വാഴ്ച അര ശതമാനം ഇടിവ് നേരിട്ടു. കമ്പനിയുടെ അറ്റാദായം 87 ശതമാനം കുറഞ്ഞ് 1514 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി 80 ശതമാനത്തിന്റെ കുറവാണ് ലാഭത്തിലുണ്ടായത്. വരുമാനം ഒരു ശതമാനം താഴ്ന്ന് 59,878 കോടി രൂപയില്‍ നിന്നു.

വിവിധ ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത് ചുവടെ.

സിഎല്‍എസ്എ
ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ റേറ്റിംഗ് വില്‍പനയിലേയ്ക്ക് ഡൗണ്‍ഗ്രേഡ് ചെയ്തു. 90 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യന്‍ വരുമാന വര്‍ധനവിന്റെ ഗുണം ഇന്ത്യയിലെ വരുമാനക്കുറവ് ഇല്ലാതാക്കിയെന്ന് സിഎല്‍എസ്എ അനലിസ്റ്റുകള്‍ പറയുന്നു. 2023-25 ഇബിറ്റ അനുമാനം 18-25 ശതമാനം താഴ്ത്താനും അവര്‍ തയ്യാറായി.

മോതിലാല്‍ ഓസ്വാള്‍
91 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ സ്റ്റീല്‍ വില ഉയരാനുള്ള സാധ്യതയില്ലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തി. മാത്രമല്ല കോക്കിംഗ് കോള്‍ വില വര്‍ധിക്കുന്നത് മാര്‍ജിനില്‍ കുറവുണ്ടാക്കും.

X
Top