ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ടൈറ്റന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 960 ശതമാനത്തിലധികം ആദായം നിക്ഷേപകന് നല്‍കി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇപ്പോഴും കമ്പനിയില്‍ ബുള്ളിഷാണ്. ട്രെന്‍ഡ്‌ലൈന്‍ പറയുന്നതനുസരിച്ച് 30 അനലിസ്റ്റുകള്‍ കമ്പനിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്.

2023 സാമ്പത്തികവര്‍ഷത്തില്‍ ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ്) 23.8 ശതമാനവും ഡിവിഡന്റ് 17.1ശതമാനവും വളരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പ്രഭുദാസ് ലിലാദര്‍ 2520 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. 2022 മാര്‍ച്ച് 21 ന് രേഖപ്പെടുത്തിയ 2,767.55 രൂപയാണ് കമ്പനിയുടെ 52 ആഴ്ചയിലെ ഉയരം.

നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 29 ശതമാനം താഴെ 2,388.45 രൂപയിലാണ് ഓഹരിയുള്ളത്. ജൂണ്‍ പാദ നേട്ടം തൊട്ടുമുന്‍വര്‍ഷത്തെ ഇതേപാദത്തേക്കാള്‍ മൂന്നുമടങ്ങ് ഉയര്‍ത്താനായെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. കൂടാതെ 3 വര്‍ഷത്തില്‍ 20.5% സിഎജിആറില്‍ വില്‍പ്പന വര്‍ധിപ്പിക്കാനും കമ്പനിയ്ക്കായി.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ തടസ്സമില്ലാത്ത ഒരേയൊരു ആദ്യ പാദമാണിതെന്ന് കമ്പനി റിലീസില്‍ പറഞ്ഞു. നെറ്റ്‌വര്‍ക്ക് വിപുലീകരണവും കാമ്പെയ്‌നുകളും ത്രൈമാസത്തിലുടനീളം പുരോഗമിച്ചിരുന്നതായി കമ്പനി കൂട്ടിച്ചേര്‍ത്തു. ആദ്യ പാദത്തില്‍ ടൈറ്റന്‍ അതിന്റെ വ്യാപനം തുടര്‍ന്നു. ആഡംബര ബ്രാന്‍ഡ് നടത്തുന്ന മൊത്തം സ്‌റ്റോറുകളുടെ എണ്ണം ജൂണ്‍ 30 വരെ 2,160 ആയി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 120 സ്‌റ്റോറുകളാണ് കമ്പനി പുതിയതായി സ്ഥാപിച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തില്‍ ജ്വല്ലറി വില്‍പ്പന 207 ശതമാനം ഉയര്‍ന്നു. “രണ്ട് വര്‍ഷത്തെ കൊവിഡ് പ്രേരിത ലോക്ക്ഡൗണുകള്‍ക്ക് ശേഷം മികച്ച വില്‍പ്പനയോടെ ജ്വല്ലറി ഡിവിഷന്‍ 2023 ലേയ്ക്ക് കാലെടുത്തുവച്ചു.വരുമാനം ഏകദേശം മൂന്നിരട്ടിയാക്കി, 207 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ജ്വല്ലറിഡിവിഷനായി” കമ്പനി കൂട്ടിച്ചേര്‍ത്തു.

വാച്ചുകളുടെയും വെയറബിളുകളുടെയും വില്‍പ്പന കഴിഞ്ഞപാദത്തില്‍ 158 ശതമാനം വര്‍ധിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന പാദ നേട്ടത്തിന് കാരണമായി. ടൈറ്റന്‍ ഐ പ്ലസ് (ടിഇപി), ട്രേഡ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ‘ഐകെയര്‍ ഡിവിഷന്‍’ പ്രതിവര്‍ഷം 176 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ‘സുഗന്ധ ഫാഷന്‍ ആക്‌സസറീസ്, ഇന്ത്യന്‍ ഡ്രസ് വെയര്‍ മേഖലയും ഉയര്‍ച്ച വരിച്ചു.

1984 ല്‍ രൂപീകൃതമായ ടൈറ്റന്‍ ലാര്‍ജ് ക്യാപ്പ് ഓഹരിയാണ്. (196640.20 വിപണി മൂല്യം). ആഭരണ, രത്‌ന മേഖലയാണ് പ്രവര്‍ത്തനരംഗം. ടാറ്റയുടെ കീഴിലുള്ള പ്രമുഖ കമ്പനികളിലൊന്നാണിത്. വാച്ചുകള്‍, ആഭരണങ്ങള്‍, സ്വര്‍ണ്ണം, ഐവിയര്‍, അപൂര്‍വ്വ രത്‌നങ്ങള്‍, ട്രെയ്ഡഡ് ചരക്കുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ടൈറ്റന്‍ ഓഹരിയിലാണ്. ജുന്‍ജുന്‍വാലയ്ക്കും പത്‌നി രേഖ ജുന്‍ജുന്‍വാലയ്ക്കും ടൈറ്റനില്‍ 5.05 ശതമാനം ഓഹരികളാണുള്ളത്. അത് മൊത്തം 8738.80 കോടി രൂപയുടേതാണ്.

X
Top