രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റെഡിങ്ടണ്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി പ്രഭുദാസ് ലിലാദര്‍

ന്യൂഡല്‍ഹി: നിലവില്‍ 142.75 രൂപ വിലയുള്ള റെഡിങ്ടണ്‍ ഓഹരി 167 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് പ്രഭുദാസ് ലിലാദര്‍. ഒരു വര്‍ഷമാണ് ലക്ഷ്യത്തിലെത്താന്‍ ഓഹരിയെടുക്കുക. 1961 ല്‍ രൂപം കൊണ്ട റെഡിങ്ടണ്‍ 10905.35 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് ഓഹരിയാണ്.

ഐടി- ഹാര്‍ഡ് വെയര്‍ രംഗത്താണ് പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സേവനങ്ങള്‍ എന്നിവയാണ് വരുമാന സ്രോതസുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 16828.32 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍ പാദത്തേക്കാള്‍ 2.86 ശതമാനം കുറവ്.

326.34 കോടി രൂപയാണ് അറ്റാദായം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ്) യഥാക്രമം 4.4 ശതമാനം, 3.6 ശതമാനം എന്നിങ്ങനെ വളരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം വിശ്വസിക്കുന്നത്. ഇബിറ്റ മാര്‍ജിന്‍ കുറവ് നികത്താനും സാധിക്കും.

2022 പാദത്തിലെ ഡിസ്‌ക്കൗണ്ട് നിരക്ക് വില്‍പന അവസാനിക്കുന്നതോടെയാണ് ഇത്. കമ്പനിയ്ക്ക് പ്രമോട്ടര്‍മാരില്ല. 38.74 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 16.51 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top