മുംബൈ: പ്രതീക്ഷിച്ചതിലും കുറവ് ഒന്നാംപാദ സാമ്പത്തിക ഫലങ്ങള്‍ എച്ച്സിഎല്‍ ഓഹരി വില താഴ്ത്തി. 0.16 ശതമാനം ഇടിവ് നേരിട്ട് 1108.80 രൂപയിലായിരുന്നു ക്ലോസിംഗ്. 3534 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
മുന്‍വര്‍ഷത്തെസമാന പാദത്തെ അപേക്ഷിച്ച് 7.6 ശതമാനം കൂടുതലാണിത്. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ 11.2 ശതമാനം കുറവ്.മാത്രമല്ല, 3782 കോടി രൂപ അറ്റാദായമിനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
വരുമാനവും പ്രതീക്ഷിച്ച തോതിലായില്ല. 26858 കോടി രൂപ വരുമാനം കണക്കുകൂട്ടിയ സ്ഥാനത്ത് 26296 കോടി രൂപ മാത്രമാണ് രേഖപ്പടുത്താനായത്.ഇതോടെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബെയറിഷ് നിലപാട് സ്വീകരിച്ചു. ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനം ബേര്‍ണ്‍സ്റ്റീന്‍ 1000 രൂപ ലക്ഷ്യവില നിശ്ചയിച്ച് മാര്‍ക്കറ്റ് പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്.
നൊമൂറ 1090 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ജെപി മോര്‍ഗന്‍ 900 രൂപ ലക്ഷ്യവിലയോട് കൂടിയ അണ്ടര്‍ വെയ്റ്റ് റേറ്റിംഗ് ആവര്‍ത്തിക്കുന്നു. മറ്റൊരു ആഗോള ബ്രോക്കറേജ് സ്ഥാപനമായ നുവാമ അതേസമയം 1300 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.