ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

4 ശതമാനത്തിലധികം ഉയര്‍ന്ന അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശങ്ങളുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: നാലാംപാദ ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കിലും അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരി, വ്യാഴാഴ്ച നേട്ടത്തില്‍ മുന്നിലെത്തി. 4.16 ശതമാനം ഉയര്‍ന്ന് 4814.25 രൂപയിലായിരുന്നു ക്ലോസിംഗ്. ഡിസംബര്‍ 22,2022 ന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. തങ്ങളുടെ വളര്‍ച്ചാ പദ്ധതി ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ സുനിത റെഡ്ഡി പുറത്തുവിട്ടിരുന്നു.

2024 സാമ്പത്തിക വര്‍ഷാവസാനത്തോടെ ബെഡ് ഒക്യുപെന്‍സി ലെവല്‍ 70 ശതമാനമായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന കമ്പനി ഇന്‍സ്റ്റിറ്റിയൂഷണല്‍ രോഗികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, അന്താരാഷ്ട്ര രോഗികള്‍ക്ക് മുന്‍ഗണന നല്‍കുക, ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിക്കുക, പേയര്‍ മിശ്രിതം മെച്ചപ്പെടുത്തുക എന്നിവയും വിഭാവന ചെയ്യുന്നു. നാലാം പാദത്തില്‍ ബെഡ് ഒക്യുപന്‍സി ലെവല്‍ 64 തമാനമായിരുന്നു.

നിക്ഷേപം 135-150 കോടി രൂപ കുറയ്ക്കാനും ഹെല്‍ത്ത് കെയര്‍ സ്ഥാപനം തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്ത മാര്‍ജിന്‍ സമ്മര്‍ദ്ദം ലഘൂകരിക്കും. ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ 5450 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. നുവാമ 5555 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിയ്ക്ക വാങ്ങല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ജെഫറീസ് ലക്ഷ്യവില 5375 രൂപയായി ഉയര്‍ത്തി.

നേരത്തെയിത് 5300 രൂപയായിരുന്നു. ജെഫറീസും വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ചോയ്സ് ബ്രോക്കിംഗ് 5160 രൂപ ലക്ഷ്യവില നിശ്ചിയിച്ച് ഓഹരി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു.

X
Top