മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് വളര്‍ച്ചാ കാഴ്ചപ്പാട് നല്‍കി.സിറ്റി, ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി, ജെഫറീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നീ അഞ്ച് വിദേശ ബ്രോക്കറേജുകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ 2,000 രൂപയ്ക്ക് മുകളില്‍ ടാര്‍ഗെറ്റുള്ള ‘വാങ്ങല്‍’ അല്ലെങ്കില്‍ ‘ഓവര്‍വെയ്റ്റ്’ കോള്‍ ഉണ്ട്.പ്രതീക്ഷിച്ചതിലും മികച്ച ആദ്യ പാദ വരുമാനത്തിന് കാരണമായി സിറ്റി കാണുന്നത് ക്രെഡിറ്റ്, ട്രഷറി നേട്ടങ്ങള്‍, സ്ഥിരമായ അറ്റ പലിശ മാര്‍ജിന്‍ എന്നിവയാണ്.
ലയനത്തിന് ശേഷവും റിട്ടേണ്‍ ഓണ്‍ അസറ്റ് (ആര്‍ഒഎ) 1.9-2.0 ശതമാനം നിലനിര്‍ത്താന്‍ സ്ഥാപനത്തിനാകും. ജെപി മോര്‍ഗന്‍ വായ്പാ ദാതാവിന്റെ ഉറച്ച ആസ്തി ഗുണനിലവാരം ഇഷ്ടപ്പെടുന്നു. അതേസമയം റീട്ടെയില്‍ നിക്ഷേപ വര്‍ദ്ധനവില്‍ മാന്ദ്യമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഫലപ്രദമായ ക്രോസ് സെല്ലിംഗ്, പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ വരും പാദങ്ങളിലും എച്ച്ഡിഎഫ്‌സി ബാങ്ക് മികച്ച പ്രകടനം നടത്തുമെന്ന് എച്ച്എസ്ബിസി പ്രതീക്ഷ പ്രകടിപ്പിച്ചു. ലയനത്തിശേഷം1.9-2.0 ശതമാനം ആര്‍ഒഎ എച്ച്എസ്ബിസിയും കണക്കുകൂട്ടുന്നു.മാത്രമല്ല മൂല്യനിര്‍ണ്ണയവും ആകര്‍ഷകമാണ്. എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സിയും തമ്മിലുള്ള ലയനം ജൂലൈ 1 നാണ് യാഥാര്‍ത്ഥ്യമായത്.