Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐടിസി ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ച നേരിടുമ്പോഴും ഐടിസി ഓഹരി നേട്ടത്തിലായി. മികച്ച ഒന്നാംപാദ ഫലങ്ങളാണ് കാരണം. 0.31 ശതമാനം ഉയര്‍ന്ന് 450.60 രൂപയിലാണ് സ്റ്റോക്ക് വ്യാപാരത്തിലുള്ളത്.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്. മോര്‍ഗന്‍സ്റ്റാന്‍ലി 493 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ ബോഫ സെക്യൂരിറ്റീസ് 500 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും മോതിലാല്‍ ഓസ്വാള്‍ 535 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനുമാണ് നിര്‍ദ്ദേശിക്കുന്നത്. മിതമായ സിഗരറ്റ് നികുതി, മികച്ച വരുമാനം, ആകര്‍ഷകമായ മൂല്യനിര്‍ണ്ണയമെന്നിവയാണ് മോര്‍ഗന്‍സ്റ്റാന്‍ലി ദര്‍ശിക്കുന്ന പോസിറ്റീവ് സൂചകങ്ങള്‍.

ജൂണ്‍പാദ ഫലങ്ങള്‍ പ്രതീക്ഷകളെ മറികടന്നതായി ബോഫ നിരീക്ഷിച്ചു. വരുമാന സാധ്യത ഊര്‍ജ്ജസ്വലമായി തുടരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, പ്രവചനാതീതമായ മണ്‍സൂണ്‍, തുടര്‍ച്ചയായ ദുര്‍ബലമായ ഗ്രാമീണ വില്‍പ്പന എന്നീ പ്രതികൂല ഘടകങ്ങളുടെ സാഹചര്യത്തില്‍ സിഗരറ്റ് അളവില്‍ ഐടിസിയുടെ വീണ്ടെടുക്കല്‍ നടത്തി, മോതിലാല്‍ ഓസ്വാള്‍ അനലിസ്റ്റുകള്‍ പറഞ്ഞു.

ന്യായമായ മൂല്യനിര്‍ണ്ണയവും ആകര്‍ഷകമായ ലാഭവിഹിത വരുമാനവുമാണ് മറ്റ് പോസിറ്റീവ് കാര്യങ്ങള്‍. മറ്റ് ലാര്‍ജ് ക്യാപ് സ്റ്റേപ്പിള്‍സ് കമ്പനികളെ അപേക്ഷിച്ച് ഐടിസിയുടെ വരുമാന കാഴ്ചപ്പാട് മികച്ചതാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top