
മുംബൈ: മികച്ച നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഹരി ഉയര്‍ന്നു. കഴിഞ്ഞ മാസത്തില്‍ 10 ശതമാനത്തിലേറെയാണ് സ്‌റ്റോക്ക് നേട്ടമുണ്ടാക്കിയത്. അതേസമയം ഒരു വര്‍ഷത്തില്‍ 12 ശതമാനം ഇടിഞ്ഞു.
മെയ് 30, 2022 ന് രേഖപ്പെടുത്തിയ 841 രൂപയാണ് 52 ആഴ്ച ഉയരം. 2023 മാര്‍ച്ച് 29 ന് രേഖപ്പെടുത്തിയ 530.20 രൂപ 52 ആഴ്ച താഴ്ചയാണ്. ഓഹരി 57 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ജെഎം ഫിനാന്‍ഷ്യല്‍ 940 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. മോതിലാല്‍ ഓസ്വാള്‍ 603.60 രൂപ ലക്ഷ്യവിലയും മക്വാറി 850 കോടി രൂപ ലക്ഷ്യവിലയും ഗോള്‍ഡ്മാന്‍ സാക്ക്‌സ് 690 രൂപ ലക്ഷ്യവിലയും നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.
13428 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 466 ശതമാനം കൂടുതലാണിത്. പ്രീമിയം വരുമാനം അതേസമയം 8 ശതമാനം താഴ്ന്ന് 1.31 ലക്ഷം കോടി രൂപയായി.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1.43 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 67498 കോടി രൂപയില്‍ നിന്നും 67846 കോടി രൂപയായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ അറ്റ കമ്മീഷന്‍ 5 ശതമാനം ഉയര്‍ന്ന് 8428 കോടി രൂപ.
മുഴുവന്‍ വര്‍ഷത്തെ അറ്റാദായം 36397 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവ്.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.