
മുംബൈ: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട മാരിക്കോ ഓഹരി തിങ്കളാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 7.52 ശതമാനം ഉയര്‍ന്ന് 530.70 രൂപയിലായിരുന്നു ക്ലോസിംഗ്. ലക്ഷ്യവില 550 രൂപയില്‍ നിന്നും 660 രൂപയാക്കാന്‍ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസ് തയ്യാറായിട്ടുണ്ട്.
ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. ജെപി മോര്‍ഗന്‍ 585 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ മോതിലാല്‍ ഓസ്വാള്‍ 590 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.
അറ്റാദായം 18.6 ശതമാനം ഉയര്‍ത്തി 305 കോടി രൂപയാക്കാന്‍ നാലാംപാദത്തില്‍ മാരിക്കോയ്ക്കായിരുന്നു. വരുമാനം 3.6 ശതമാനം കൂടി 2240 കോടി രൂപ.എബിറ്റ 13.6 ശതമാനമുയര്‍ന്ന് 393 കോടി രൂപയും മാര്‍ജിന്‍ 16 ശതമാനത്തില്‍ നിന്നും 17.5 ശതമാനവുമായി.
ബ്രാന്‍ഡ് ഇക്വിറ്റി ശക്തിപ്പെടുത്തുന്നതിലുള്ള സ്ഥിരമായ ശ്രദ്ധ, നടപ്പിലാക്കല്‍ എന്നിവ 90 ശതമാനം ഉത്പന്നങ്ങളേയും മാര്‍ക്കറ്റ് ഷെയറുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. വളര്‍ച്ച തുടരും, കമ്പനി അറിയിക്കുന്നു.പതാകവാഹക ബ്രാന്‍ഡായ പാരച്യൂട്ട് റിജിഡ്സ് 9 ശതമാനം അളവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
വാല്യു ആഡ്ഡഡ് ഹെയര്‍ ഓയില്‍ 13 ശതമാനം വളര്‍ച്ച നേടി.