ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ: ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റേത്. സാമ്പത്തിവര്‍ഷം 2022 രണ്ടാം പാദത്തിലാണ് ജുന്‍ജുന്‍വാല ഓഹരി വാങ്ങുന്നത്. 1.60 ശതമാനത്തിന്റെ നിക്ഷേപമായിരുന്നു അത്.

തുടര്‍ന്ന് ഇത്രയും കാലത്തിനിടയില്‍ 75 ശതനമാനം വളരാന്‍ ബാങ്ക് ഓഹരിയ്ക്കായി. ജൂന്‍ജുന്‍വാല നിക്ഷേപം തുടങ്ങുമ്പോള്‍ 155 രൂപയായിരുന്ന സ്റ്റോക്ക് നിലവില്‍ 270 രൂപയില്‍ ചാഞ്ചാട്ടത്തിലാണ്.

ബ്രോക്കറേജ് സ്ഥാപനങ്ങളായ എല്‍കെപി സെക്യൂരിറ്റീസും എംകെയ് ഗ്ലോബലും കാനറ ബാങ്ക് ഓഹരിയില്‍ ബുള്ളിഷാണ്. 323 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് വാങ്ങാന്‍ എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുമ്പോള്‍ 330 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് എംകെയ് ഗ്ലോബലിന്റേത്.

രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം
തുടക്കത്തില്‍ 1.60 നിക്ഷേപമുണ്ടായിരുന്ന ജുന്‍ജുന്‍വാല പിന്നീടത് 1.96 ശതമാനമായി ഉയര്‍ത്തി. എങ്കിലും സെപ്തംബറിലവസാനിച്ച പാദത്തില്‍ അദ്ദേഹം പങ്കാളിത്തം 1.48 ശതമാനമായി കുറച്ചു. നിലവില്‍ ബാങ്കിന്റെ 26,847,400 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ നിക്ഷേപസ്ഥാപനം റെയറിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്.

X
Top