രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബജാജ് ഓട്ടോയില്‍ പോസിറ്റീവ് കാഴ്ചപ്പാടുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ആരോഗ്യകരമായ ഒന്നാംപാദ ഫലങ്ങളെ തുടര്‍ന്ന് ബജാജ് ഓട്ടോ ഓഹരി ബുധനാഴ്ച നേട്ടത്തിലായി. 0.44 ശതമാനം ഉയര്‍ന്ന് 4870.45 രൂപയിലായിരുന്നു ക്ലോസിംഗ്. വരും പാദങ്ങളില്‍ കമ്പനി നേട്ടമുണ്ടാക്കുമെന്ന് ബ്രോക്കറേജുകളും വിശ്വസിക്കുന്നു.

അതേസമയം ചില പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടാനും അവര്‍ തയ്യാറായി. കയറ്റുമതി വീണ്ടെടുക്കലുകള്‍ അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. വരും പാദങ്ങളില്‍ കയറ്റുമതി കൂടുതല്‍ മെച്ചപ്പെടും.

എന്നാല്‍ ഇബിറ്റ 1.3 ശതമാനത്തില്‍ നിന്ന് 19 ശതമാനമായിട്ടുണ്ട്.ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍സ്റ്റാന്‍ലിയ്ക്ക് ഓഹരിയില്‍ ഓവര്‍ വെയ്റ്റ് റേറ്റിംഗാണുള്ളത്. മോതിലാല്‍ ഓസ്വാള്‍ 5150 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു.

നുവാമ ഓഹരി ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 4350 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍പന നടത്താനാണ് പറയുന്നത്.

1665 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 42 ശതമാനം അധികം.വരുമാനം 29 ശതമാനം ഉയര്‍ന്ന് 10310 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 51 ശതമാനമുയര്‍ന്ന് 1954 കോടി രൂപ.

വില ചലനാത്മകത, മികച്ച വിദേശ നാണ്യം, പ്രവര്‍ത്തന ലീവറേജ് എന്നിവയാണ് മാര്‍ജിനുയര്‍ത്തിയത്.ആഭ്യന്തര വരുമാനം എക്കാലത്തെയും ഉയര്‍ന്നതാണ്. ഇരട്ട അക്ക വളര്‍ച്ചാ പാത വീണ്ടും നിലനിര്‍ത്തുകയായിരുന്നു. മോട്ടോര്‍സൈക്കിള്‍ വളര്‍ച്ച ഇരട്ടക്കത്തിലായതും ശ്രദ്ധേയമാണ്.

X
Top