ഹൈദരാബാദ്: ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ച തന്‍ല പ്ലാറ്റ്‌ഫോംസ് ഓഹരിയില്‍ ബുള്ളിഷായിരിക്കയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍. യെസ് സെക്യൂരിറ്റീസ് ,എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് എന്നിവര്‍ ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നു. യഥാക്രമം 1218 രൂപയും 1040 രൂപയുമാണ് ഇവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
പ്ലാറ്റ്‌ഫോം ബിസിനസ്സ് ശക്തമായ വളര്‍ച്ച തുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറഞ്ഞു. എന്റര്‍പ്രൈസ് ബിസിനസ് അളവില്‍ 15 ശതമാനവും വര്‍ധനയുണ്ടാകും. അടുത്ത രണ്ട് പാദങ്ങളില്‍ ഇബിറ്റ മാര്‍ജിന്‍ കമ്പനി 19-20 ശതമാനം വര്‍ധിപ്പിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറഞ്ഞു. വൈസലിയും ട്രൂബ്ലോക്കും വളര്‍ച്ച ഉറപ്പുവരുത്തും.
ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് കമ്പനി കഴിഞ്ഞ 2 സെഷനുകളില്‍ 20 ശതമാനം ഇടിവ് നേരിട്ടിരുന്നു. തൊട്ടുമുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് മൊത്തം അറ്റാദായത്തില്‍ 4 ശതമാനം കുറവ് വരുത്തിയതാണ് ഓഹരിയ്ക്ക് വിനയായത്. എങ്കിലും 100.4 കോടി രൂപയുടെ മൊത്തം അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയിക്ക് സാധിച്ചു.
പാദാടിസ്ഥാനത്തില്‍ 28.5 ശതമാനത്തിന്റെ കുറവ് വരുത്തി ലാഭം 140.6 കോടി രൂപയായി. അതേസമയം വരുമാനം 800.10 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായി. തൊട്ടുമുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 623.38 കോടി രൂപയായിരുന്നു വരുമാനം.
1995 ല്‍ സ്ഥാപിതമായ തന്‍ല പ്ലാറ്റ്‌ഫോംസ് 13636.32 കോടി മൂലധനമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. സോഫ്റ്റ് വെയര്‍ സര്‍വീസിലൂടെയാണ് വരുമാനം സൃഷ്ടിക്കുന്നത്. സിപാസ് (CPaaS-Communication platform as a service) അടിസ്ഥാനമാക്കിയുള്ള എ2രി മെസേജിംഗില്‍ വിപണി നേതൃത്വം വഹിക്കുന്ന കമ്പനിയാണ് തന്‍ല.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഓഹരി കൂടിയാണ് ഇത്. 2014 മാര്‍ച്ചില്‍ വെറും 4.31 രൂപ വിലയുണ്ടായിരുന്ന കമ്പനി ഓഹരിയുടെ ഇന്നത്തെ വില 651 രൂപയാണ്. 2,096. 75 രൂപയാണ് 52 ആഴ്ചയിലെ ഉയരം.
8,271.65 വിപണി മൂല്യമുള്ള കമ്പനി കഴിഞ്ഞ വര്‍ഷത്തില്‍ 10,000 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. എന്നാല്‍ 2022 തുടങ്ങിയതില്‍ പിന്നെ ഇടിവ് നേരിട്ടു. 43.74 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ കൈവശം വയ്ക്കുമ്പോള്‍ 14.83 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 1.4 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.