
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഓഹരിയായ കോള്‍ ഇന്ത്യയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് പ്രഭുദാസ് ലിലാദര്‍, മോതിലാല്‍ ഓസ്വാള്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍. 255 രൂപ ലക്ഷ്യവിലയും 227 രൂപ സ്റ്റോപ് ലോസും നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പ്രഭുദാസ് ലിലാദര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ 290 രൂപയാണ് മോതിലാല്‍ ഓസ്വാള്‍ നല്‍കുന്ന ടാര്‍ഗറ്റ് വില.
ഈയിടെ തിരുത്തല്‍ വരുത്തിയ ഓഹരി ഇപ്പോള്‍ അപ് ട്രെന്‍ഡിലാണെന്ന് പ്രഭുദാസ് ലിലാദര്‍ പറയുന്നു. ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റേണ്‍ ഇതാണ് കാണിക്കുന്നത്. കുതിപ്പ് തുടരുമെന്നും അവര്‍ പറഞ്ഞു. മികച്ച ലാഭവിഹിത വിതരണം നടത്തുന്ന കമ്പനികളിലൊന്നാണ് പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ.
കഴിഞ്ഞ 12 മാസത്തില്‍ ഓഹരിയൊന്നിന് 17 രൂപയാണ് അവര്‍ ലാഭവിഹിതം നല്‍കിയത്. നിലവിലെ വില 236.9 രൂപയാണെന്നിരിക്കെ 7 ശതമാനമാണ് ലാഭവിഹിത ആദായം. ഈവര്‍ഷം 52 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 60 ശതമാനവും ഉയരാന്‍ സ്‌റ്റോക്കിനായി.
237 രൂപയാണ് 52 ആഴ്ച ഉയരം. പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ്.