രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

10 ശതമാനത്തിലേറെ ഉയര്‍ന്ന് സൊമാറ്റോ ഓഹരി, ആഗോള,ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ലക്ഷ്യവില ഉയര്‍ത്തി

ന്യൂഡല്‍ഹി:ആദ്യമായി അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഒന്നാംപാദ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 186 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്.

ഇതോടെ ഓഹരി വെള്ളിയാഴ്ച കുതിപ്പ് നടത്തി.10.05 ശതമാനം ഉയര്‍ന്ന് 95.25 രൂപയിലാണ് സ്റ്റോക്കുള്ളത്. ആഗോള, ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

മോതിലാല്‍ ഓസ്വാള്‍ 11 രൂപ ലക്ഷ്യവില നിശ്ചയിച്ചും ജെഎം ഫിനാന്‍ഷ്യല്‍ 115 രൂപ ലക്ഷ്യവില നിശ്ചയിച്ചും ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. സിറ്റി ലക്ഷ്യവില 84 രൂപയില്‍ നിന്നും 115 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ മോര്‍ഗന്‍സ്റ്റാന്‍ലിയുടേത് 115 രൂപയാണ്. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 110 രൂപയും ജെഫറീസ് 130 രൂപയു കൊടക് സെക്യൂരിറ്റീസ് 115 രൂപയും എച്ച്എസ്ബിസി 102 രൂപയും ലക്ഷ്യവില നല്‍കുന്നു.

നികുതി നേട്ടവും ശക്തമായ ഡിമാന്‍ഡുമാണ് ലാഭം നേടാന്‍ ഒന്നാംപാദത്തില്‍ കമ്പനി സഹായിച്ചത്. വരുമാനം 71 ശതമാനമുയര്‍ത്തി 2416 കോടി രൂപയാക്കാനായി. ഏകീകൃത ക്രമീകരിച്ച ഇബിറ്റ 12 കോടി രൂപയാണ്.

X
Top