മുംബൈ: മികച്ച നാലാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഓഹരിയില്‍ അനലിസ്റ്റുകള്‍ ബുള്ളിഷായി. 10,300 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പ്രഭുദാസ് ലിലാദര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റേത് 10,100 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്. ഷെയര്‍ഖാന്‍ 10965 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെട്ടു.
മോര്‍ഗന്‍ സ്റ്റാന്‍ലി 11155 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗും ജെഫറീസ് 11,000 രൂപയോട് കൂടിയ വാങ്ങല്‍ റേറ്റിംഗും ബേര്‍ണ്‍സ്റ്റീന്‍ 10,800 ലക്ഷ്യവിലയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗും നല്‍കുന്നു.
പ്രതീക്ഷയ്ക്കനുസൃതമായ പ്രകടനത്തിന് ശേഷം എസ് യുവി സെഗ്മന്റില്‍ മുന്നേറ്റം പ്രതീക്ഷിക്കുകയാണ് കമ്പനി. ഇത് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ എതിരാളികളെ പിന്തള്ളാന്‍ സഹായിക്കും. 412000 യൂണിറ്റുകളുടെ ശക്തമായ ഓര്‍ഡര്‍ബുക്കാണ് കമ്പനിയ്ക്കുള്ളതെന്നും അനലിസ്റ്റുകള്‍ വിലയിരുത്തി.
അര്‍ദ്ധചാലക ചിപ്പുകളുടെ അഭാവവും വിതരണ തടസ്സങ്ങളും വെല്ലുവിളികളാണ്. 9.4 ശതമാനം സിഎജിആറില്‍ അളവ് വളര്‍ച്ചയും 21.3 ശതമാനം സിഎജിആറില്‍ വരുമാന വളര്‍ച്ചയും 2023-25 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു.