ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം മൂന്നാം പാദത്തില്‍ നടത്താനായില്ലെങ്കിലും ടൈറ്റന്‍ ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷാണ്. 2950 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രഭുദാസ് ലിലാദര്‍ 2905 രൂപയാണ് ലക്ഷ്യവില നല്‍കുന്നത്.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനവും വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നു. സിഎല്‍എസ്എ 3000 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്യുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി 3030 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.
904 കോടി രൂപയാണ് മൂന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.96 ശതമാനം കുറവാണിത്. വരുമാനം 15.89 ശതമാനം വര്‍ദ്ധിച്ച് 11698 കോടി രൂപയിലെത്തി.
985 കോടി രൂപയുടെ ലാഭവും 10,656 കോടി രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇബിറ്റ 1236 കോടി രൂപയും മാര്‍ജിന്‍ 13 ശതമാനവുമാണ്. വാച്ച്, വെയറബിള്‍ വിഭാഗം 811 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതല്‍. ഇബിറ്റ 89 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 11 ശതമാനമായി. കണ്ണട വിഭാഗം 174 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍. ഇബിറ്റ 32 കോടി രൂപയും മാര്‍ജിന്‍ 18.4 ശതമാനവുമാണ്. കഴിഞ്ഞ ഡിസംബറില്‍ ഐകെയര്‍ ഡിവിഷന്‍ ദുബായിയില്‍ പുതിയ ഷോറൂം ആരംഭിച്ചിരുന്നു. ഇതോടെ മൊത്തം ഷോറൂമുകളുടെ എണ്ണം 354 നഗരങ്ങളിലായി 863 എണ്ണമായി.
ജ്വല്ലറി വിഭാഗമായ തനിഷ്‌ക്ക് ന്യൂജേഴ്സിയിലാണ് പുതിയ ഷോറൂം തുടങ്ങിയത്. 6 അന്തര്‍ദ്ദേശീയ ഷോറൂമുകളാണ് തനിഷ്‌ക്കിനുള്ളത്. മൊത്തത്തില്‍ 247 നഗരങ്ങളിലായി 510 തനിഷ്‌ക്ക് ഷോറൂമുകള്‍ നിലവിലുണ്ട്.
വെള്ളിയാഴ്ച 6.51 ശതമാനം ഉയര്‍ന്ന് 2458 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.