ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടെക് മഹീന്ദ്ര ഓഹരി: സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദ ഫലപ്രകടനത്തിനുശേഷം ടെക് മഹീന്ദ്രയുടെ ഓഹരി ബുധനാഴ്ച അര ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ നികുതി കഴിച്ചുള്ള ലാഭം 1285 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4 ശതമാനം കുറവാണിത്.

അതേസമയം തുടര്‍ച്ചായായി 13.6 ശതമാനത്തിന്റെ ഉയര്‍ച്ച അറ്റാദായത്തില്‍ രേഖപ്പെടുത്താനായി.വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 20.6 ശതമാനവും തുടര്‍ച്ചയായി 3.3 ശതമാനവും ഉയര്‍ന്നു. 13,129.5 രൂപയാണ് രണ്ടാം പാദത്തിലെ വരുമാനം.

സ്‌റ്റോക്കിനെയും കമ്പനിയെയും കുറിച്ച് ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത് ചുവടെ.

നൊമൂറ
1160 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം. രണ്ടാം പാദ വരുമാനം ശക്തമാണെന്നും സമ്പന്നമായ ഓര്‍ഡറുകളാണ് കമ്പനിയ്ക്കുള്ളതെന്നും അവര്‍ വിലയിരുത്തി.

സിഎല്‍എസ്എ
1070 രൂപ ലക്ഷ്യവില നിശ്ചയിച്ച് അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. മാര്‍ജിന്‍, ഒരു വെല്ലുവിളിയായി തുടരുകയാണെന്നും വരുമാനം പ്രതീക്ഷിച്ച തോതിലാണെന്നും സിഎല്‍എസ്എ അനലിസ്റ്റുകള്‍ പറഞ്ഞു.

ഷെയര്‍ഖാന്‍
1220 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. രൂപയുടെ മൂല്യം ക്രമേണ ഉയരുന്നതും തുടര്‍ന്നുണ്ടാകുന്ന ക്രോസ് കറന്‍സി ചലനങ്ങളും യു.എസ് പൗരന്മാരില്‍ നിന്നും പ്രതിഭകളെ തെരഞ്ഞെടുക്കാനാകാത്തതും വെല്ലുവിളികളാണ്.

നിര്‍മല്‍ ബാങ്
889 രൂപ ലക്ഷ്യവിലയില്‍ വില്‍പന നിര്‍ദ്ദേശമാണ് നിര്‍മല്‍ ബാങ് നല്‍കുന്നത്. കുറഞ്ഞ മൂല്യനിര്‍ണ്ണയമാണെങ്കിലും മാന്ദ്യഭീതി വെല്ലുവിളി ഉയര്‍ത്തുന്നു.

X
Top