ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ഫെഡറല്‍ ബാങ്ക് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഒന്നാംപാദ ഫലം ദുര്‍ബലമായെങ്കിലും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. 2.37 ശതമാനം നേട്ടത്തില്‍ 129.75 രൂപയിലാണ് സ്‌റ്റോക്കുള്ളത്. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ തങ്ങളുടെ വാങ്ങല്‍ നിര്‍ദ്ദേശം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണിത്.

പ്രഭുദാസ് ലില്ലാദര്‍, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, യെസ് സെക്യൂരിറ്റീസ്, മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ് എന്നീ ബ്രോക്കറേജുകള്‍ ഓഹരിയു
െ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തുകയായിരുന്നു. കൊട്ടക് ഓഹരിക്ക് 160 രൂപയും ഐസിഐസിഐ സെക്യൂരിറ്റീസും യെസ് സെക്യൂരിറ്റീസും യഥാക്രമം 155 രൂപയും 175 രൂപ വീതവും ലക്ഷ്യവില നല്‍കുന്നു. മാത്രമല്ല പ്രഭുദാസ് ലില്ലാദെര്‍ ടാര്‍ഗെറ്റ് വില 170 രൂപയില്‍ നിന്ന് 175 രൂപയായി ഉയര്‍ത്തി.

ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 5.41 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്, സ്വകാര്യ ബാങ്കിന്റെ അറ്റാദായം 854 കോടി രൂപയാണ്. മുന്‍ പാദത്തില്‍ 903 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

അറ്റാദായം വാര്‍ഷിക അടിസ്ഥാനത്തില്‍ 42 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ മുന്‍ പാദത്തിലെ 3.31 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.15 ശതമാനമായി .കൂടാതെ, മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം പാദാടിസ്ഥാനത്തില്‍ 2.38 ശതമാനമായിട്ടുണ്ട്.

അതായത് വായ്പ ദാതാവിന്റെ ആസ്തി ഗുണനിലവാരം ദുര്‍ബലമായി. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം മാറ്റമില്ലാതെ 0.69 ശതമാനമായി തുടരുന്നു.

X
Top