ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ജെപി മോര്‍ഗനും മക്വാറിയും യഥാക്രമം 2070, 1860 രൂപകളില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2513 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 2400 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ജെഫറീസിന്റേത്.

ഓഹരി ഡൗണ്‍ഗ്രേഡ് ചെയ്ത ഒരേയൊരു ബ്രോക്കറേജ് സിഎല്‍എസ്എയാണ്. ‘വാങ്ങല്‍’ റേറ്റിംഗ് അവര്‍ ഔട്ട്‌പെര്‍ഫോമാക്കി. നാലാംപാദത്തില്‍ അറ്റാദായം 3495 കോടി രൂപയാക്കാന്‍ ബാങ്കിനായിരുന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. 3,495 കോടി രൂപയില്‍, അറ്റാദായം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. ഏഴ് ബ്രോക്കറേജുകളെ ഉള്‍പ്പെടുത്തി നടത്തിയ പോളില്‍ 2,925.7 കോടി രൂപമാത്രമാണ് കണക്കാക്കപ്പെട്ടിരുന്നത്. അറ്റ പലിശവരുമാനം 4,521 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 6,103 കോടി രൂപയായി.

35 ശതമാനം അധികം. അറ്റ പലിശ മാര്‍ജിന്‍ 5.75 ശതമാനമാണ്. മുന്‍ വര്‍ഷത്തില്‍ 5.33 ശതമാനമായിരുന്നു അറ്റ പലിശ മാര്‍ജിന്‍.

2.2 ദശലക്ഷം ഉപഭോക്താക്കളെ അധികം ചേര്‍ത്ത ബാങ്കിന്റെ ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി റേഷ്യോ 1.78 ശതമാനമായും അറ്റ എന്‍പിഎ 0.37 ശതമാനമായും ചുരുങ്ങി. യഥാക്രമം 1.90 ശതമാനവും 0.43 ശതമാനവുമായിരുന്നു 2022 ഡിസംബറില്‍ മൊത്ത അറ്റ എന്‍പിഎ.

പ്രൊവിഷന്‍ 148.7 കോടി രൂപയില്‍ നിന്നും 147.6 കോടി രൂപയായി കുറഞ്ഞപ്പോള്‍ 1.50 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും ബാങ്ക് തയ്യാറായി.

X
Top