2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

സെബിയുടെ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയ്‌ക്കെതിരെ ബ്രോക്കര്‍മാര്‍-റിപ്പോര്‍ട്ട്

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ആവിഷ്‌ക്കരിച്ച ആംനസ്റ്റി സ്‌കീം 02 വിനെതിരെ എതിര്‍പ്പുമായി ബ്രോക്കര്‍മാര്‍. അനധികൃ വ്യാപാരത്തില്‍ ഏര്‍പെട്ടതായി ആരോപണം നേരിടുന്ന 15,000 ത്തോളം സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിച്ച സ്‌ക്കീമാണിത്. നവംബര്‍ 21 ന് സ്‌കീം അവസാനിക്കാനിരിക്കെയാണ് ബ്രോക്കര്‍മാര്‍ പരാതിയുമായി രംഗത്തെത്തിയത്.

സാധാരണ നല്‍കാറുള്ള പൊതുമാപ്പ് ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുന്ന പദ്ധതിയാണിതെന്ന് ബ്രോക്കര്‍മാരെ ഉദ്ദരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവിക നീതി നിഷേധിക്കുന്നതിനാല്‍ ഇതിന് നിയമപരമായ പവിത്രതയില്ല. മാത്രമല്ല സ്‌ക്കീം ബിഎസ്ഇ എക്‌സ്‌ചേഞ്ചില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എന്‍എസ്ഇ ക്ലയ്ന്റുകളും ബ്രോക്കര്‍മാരും പദ്ധതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കയാണ്. മുന്‍ അംഗം രാജീവ് കുമാര്‍ അഗര്‍വാള്‍ 2015 ല്‍ ഓഹരികളുടെ ഇലിക്വിഡ് ഓപ്ഷനുകളില്‍ വ്യാപാരം നടത്തിയ 59 സ്ഥാപനങ്ങളെ കണ്ടെത്തിയിരുന്നു.2018 ല്‍, സെബിയുടെ അന്നത്തെ മുഴുവന്‍ സമയ അംഗമായ മാധബി പുരി ബുച്ച് ഇത് പിന്തുടരുകയും വ്യാജ ഇടപാടുകള്‍ക്ക് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉറപ്പു നല്‍കുകയും ചെയ്തു.

അനധികൃത വ്യാപാരം നടത്തിയ 14720 സ്ഥാപനങ്ങളെയാണ് ബുച്ച് കണ്ടെത്തിയത്. തങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനം ഇല്വിക്ഡ് ഓപ്ഷന്‍ വഴിയാണ് ഇവര്‍ നേടിയതെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സെബി നിയമത്തിലെ സെക്ഷന്‍ 15 എച്ച് എ പ്രകാരം ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്.

X
Top